Enter your Email Address to subscribe to our newsletters

New delhi, 09 മെയ് (H.S.)
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക യോഗം തുങ്ങി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലാണ് യോഗം നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശം ഉന്നയിച്ചിട്ടുള്ള കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുമായാണ് ചര്‍ച്ച.
രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനം കെസി വേണുപാലിന് അനുകൂലം എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ വിഡി സതീശന്‍ കടുത്ത നിലപാടില്‍ തുടരുന്നതാണ് ഹൈക്കമാന്‍ഡിനെ കുഴയ്ക്കുന്നത്. രമേശ് ചെന്നിത്തലയും ഒരു സമവായത്തിനും തയാറായിട്ടില്ല.
മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കില്‍ മറ്റൊരു സ്ഥാനവും സ്വീകരിക്കില്ലെന്ന നിലപാടിലാണ് വിഡി സതീശന്‍. ഘടകക്ഷികളും സതീശനൊപ്പമാണ്. അതുകൊണ്ട് തന്നെ ചര്‍ച്ചകള്‍ സമവായത്തിലേക്ക് എത്താന്‍ സമയമെടുക്കും. കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ ഒരു ഉപതിരഞ്ഞെടുപ്പ് കൂടി നേരിടേണ്ടി വരും എന്നതും സതീശന്‍ പക്ഷം ഉയര്‍ത്തുന്നുണ്ട്.
മുഖ്യമന്ത്രി തര്‍ക്കം തെരുവ് യുദ്ധമായി മാറുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ വേഗത്തില്‍ തീരുമാനം എടുക്കാനാണ് ശ്രമം. എംഎല്‍എമാരുടെ എണ്ണം മാനദണ്ഡമാക്കി ഇന്നു തന്നെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം.
---------------
Hindusthan Samachar / Sreejith S