നരേന്ദ്രമോദിയോട് വിരല്ചൂണ്ടി സംസാരിക്കുന്ന ആളാണ് കെ.സി. വേണുഗോപാല്, തെരുവില് ്അലക്കരുത്; ടി സിദ്ധിഖ്
Thiruvanathapuram, 09 മെയ് (H.S.) തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയേപ്പോലുള്ള സമുന്നതരായ നേതാക്കളെ തെരുവില്‍ അലക്കുന്നതിനിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ്. മുഖ്യമന്ത്രിയെ നിശ്ചയിക്കു
UDF Candidate T Siddique


Thiruvanathapuram, 09 മെയ് (H.S.)

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയേപ്പോലുള്ള സമുന്നതരായ നേതാക്കളെ തെരുവില്‍ അലക്കുന്നതിനിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ മാനദണ്ഡം ഫ്‌ലക്‌സുകളോ വൈകാരികതയോ അല്ല. പാര്‍ട്ടിയുടെ അതിന്റേതായ നടപടിക്രമങ്ങള്‍ ഉണ്ട്. എഐസിസി തീരുമാനങ്ങള്‍ വരുന്നതിനു മുമ്പേ ഇത്തരം തെരുവിലെ പ്രതിഷേധങ്ങള്‍ ശരിയല്ല. എഐസി തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ടി. സിദ്ധിഖ് പറഞ്ഞു.

കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫുമെല്ലാം സമുന്നതരായ നേതാക്കളാണ്. പാര്‍ട്ടിക്കുവേണ്ടി ജീവിതം ഒഴിഞ്ഞു വെച്ചവരാണ്. അവരെ ഒറ്റ തിരിഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കുക എന്ന് പറയുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്, സിദ്ദിഖ് പറഞ്ഞു.

നരേന്ദ്രമോദിയോട് മുഖത്തുനോക്കി വിരല്‍ചൂണ്ടി സംസാരിക്കുന്ന ആളാണ് കെ.സി. വേണുഗോപാല്‍. മോദിയുടെ കണ്ണിലെ കരടാണ് അദ്ദേഹം. ജനാധിപത്യ ധ്വംസനത്തിനെതിരെ അതിശക്തമായി പോരാടുന്ന ആളാണ്. അവരെയൊക്കെ തെരുവിലിട്ട് കൈകാര്യം ചെയ്യുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നതിനിടെ വെള്ളിയാഴ്ച രാത്രിയില്‍ ഡല്‍ഹിയില്‍ കണ്ടത് നാടകീയമായ സംഭവങ്ങള്‍. ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയിലെത്തിയ നേതാക്കളില്‍ ചിലര്‍ക്കെതിരേ അണികള്‍ക്കിടയില്‍നിന്നുണ്ടായ രോഷപ്രകടനമാണ് ഇപ്പോള്‍ കാണ്‍ഗ്രസിലെ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. വി.ഡി സതീശന്‍ അനൂകൂലികള്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം.

കേന്ദ്ര നേതൃത്വത്തിന്റെ വിളി വന്നതിനെത്തുടര്‍ന്നാണ് വി.ഡി. സതീശന്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തിയത്. ശനിയാഴ്ച നടക്കുന്ന നിര്‍ണായക യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായിരുന്നു ഇത്.

അര്‍ധരാത്രി ഡല്‍ഹി കേരള ഹൗസില്‍ വി.ഡി. സതീശന് ലഭിച്ച ആവേശകരമായ സ്വീകരണം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. അര്‍ധരാത്രി പിന്നിട്ടിട്ടും നൂറുകണക്കിന് എന്‍എസ്യു, എംഎസ്എഫ് പ്രവര്‍ത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ കാത്തുനിന്നത്. 'വി.ഡി.എസ് നേതാവേ അങ്ങ് നയിക്കൂ' എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റത്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കേരള ഹൗസിലെത്തിയപ്പോഴും വി.ഡി. സതീശന് വേണ്ടിയുള്ള മുദ്രാവാക്യം വിളികളാണ് ഉയര്‍ന്നുകേട്ടത്. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ എതിര്‍പ്പുള്ള നേതാക്കളോടുള്ള പ്രതിഷേധമായിരുന്നു വിദ്യാര്‍ഥികളുടെ മുദ്രാവാക്യംവിളിയിലുണ്ടായിരുന്നത്. കേരളത്തെ നയിക്കാന്‍ സതീശനെ അനുവദിക്കണമെന്നും അതിനെതിരെ ആര് പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെയുള്ള പ്രതിഷേധമായി ഇതിനെ കണക്കാക്കാമെന്നുമായിരുന്നു പ്രവര്‍ത്തകരുടെ നിലപാട്. പാര്‍ട്ടിയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ സതീശനാണെന്നും ഇവര്‍ പറയുന്നു.

---------------

Hindusthan Samachar / Sreejith S


Latest News