പാര്ട്ടിയെ ഹൈജാക്ക് ചെയ്യാന് അനുവദിക്കരുതെന്നാവശ്യപ്പെട്ട് 12 എംഎല്എമാര് ഒപ്പിട്ട കത്ത് ഹൈക്കമാന്റിന്
New delhi, 09 മെയ് (H.S.) *ന്യൂഡല്‍ഹി* : പ്രവര്‍ത്തക വികാരം മുതലെടുത്ത് പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഹൈജാക്ക് ചെയ്യാന്‍ നടത്തുന്ന നീക്കങ്ങളില്‍ കര്‍ശന ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കമാന്‍റിന് നിയുക്ത എംഎല്‍എമാരുടെ കത്ത്. എഐസിസിക്കും എംഎല്‍എമാര്‍
congress


New delhi, 09 മെയ് (H.S.)

*ന്യൂഡല്‍ഹി* : പ്രവര്‍ത്തക വികാരം മുതലെടുത്ത് പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഹൈജാക്ക് ചെയ്യാന്‍ നടത്തുന്ന നീക്കങ്ങളില്‍ കര്‍ശന ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കമാന്‍റിന് നിയുക്ത എംഎല്‍എമാരുടെ കത്ത്.

എഐസിസിക്കും എംഎല്‍എമാര്‍ക്കും കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും എകിരെ തെരുവിലും സോഷ്യല്‍ മീഡിയയിലും കടുത്ത ആക്രമണങ്ങള്‍ നടത്തുന്നത് തടയാന്‍ ഹൈക്കമാന്‍റ് ഇടപെടല്‍ ആവശ്യപ്പെട്ട് 12 നുയുക്ത എംഎല്‍എമാര്‍ ഒപ്പിട്ട കത്താണ് ഇന്നലെ രാത്രിയോടെ ഹൈക്കമാന്‍റിന് കൈമാറിയത്.

പാര്‍ട്ടിയെ വെല്ലുവിളിച്ച് പാര്‍ട്ടിക്കും മീതെ ആണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന ശക്തമായ നിലപാടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

പാര്‍ട്ടി അച്ചടക്കം ലംഘിക്കാന്‍ ഒരാളെയും അനുവദിക്കരുതെന്ന കര്‍ശന നിലപാടാണ് നേതാക്കളില്‍ ഭൂരിപക്ഷത്തിനുമുള്ളത്.

ഇതോടെ പാര്‍ട്ടിയിലും നിയമസഭാ കക്ഷിയിലും കെസി വേണുഗോപാലിന് കാര്യമായ എതിര്‍പ്പുകളില്ലെന്ന സൂചനകളാണ് പുറത്തേയ്ക്ക് വരുന്നത്.

ഒറ്റയ്ക്കാണ് വിജയത്തിലേയ്ക്ക് നയിച്ചതെന്ന ചിലരുടെ അവകാശവാദം പാര്‍ട്ടിയുടെ വിപുലമായ നേതൃനിരയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News