മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില് വേറെ ഒന്നും വേണ്ട; എംഎല്എ സ്ഥാനവും ഒഴിയാം; കെസിക്ക് പറവൂരില് നിന്ന് മത്സരിക്കാമെന്ന് വിഡി സതീശന്
New delhi, 09 മെയ് (H.S.) കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കടുത്ത നിലപാടില്‍ വിഡി സതീശന്‍. ഹൈക്കമാന്‍ഡ് കെസി വേണുഗോപാലിന്റെ പേര് നിര്‍ദ്ദേശിച്ചതോടെയാണ് കടുത്ത തീരുമാനം സതീശന്‍ അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കില്‍ മറ്റൊരു സ്ഥാനവും ഏ
V D Satheeshan


New delhi, 09 മെയ് (H.S.)

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കടുത്ത നിലപാടില്‍ വിഡി സതീശന്‍. ഹൈക്കമാന്‍ഡ് കെസി വേണുഗോപാലിന്റെ പേര് നിര്‍ദ്ദേശിച്ചതോടെയാണ് കടുത്ത തീരുമാനം സതീശന്‍ അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കില്‍ മറ്റൊരു സ്ഥാനവും ഏറ്റെടുക്കില്ല. മന്ത്രസഭയില്‍ ചേരില്ല. പറവൂര്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കാം. കെസി വേണുഗോപാലിന് പറവൂരില്‍ നിന്നും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്നും സതീശന്‍ നേതൃത്വത്തെ അറിയിച്ചു.

പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നന്നായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുന്നണിയെ വിജയത്തില്‍ എത്തിച്ചു. ഘടകക്ഷികളെ ഒപ്പം നിര്‍ത്തി മുന്നോട്ടു പോകാനും കഴിഞ്ഞു. പലഘട്ടത്തിലും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. മാറി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ അതും അനുസരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും മാറി നില്‍ക്കാം എന്നും സതീശ്# നിലപാട് അറിയിച്ചു. സതീശന്‍ ഈ കടുത്ത നിലപാട് സ്വീകരിച്ചതോടെ ഹൈക്കമാന്‍ഡ് വലിയ സമ്മര്‍ദ്ദത്തിലായിട്ടുണ്ട്.

സതീശനെ പൂര്‍ണ്ണമായി ഒഴിവാക്കി എങ്ങനെ കെസിയെ ആക്കും എന്ന ആലോചനയിലാണ് ഹൈക്കമാന്‍ഡ് ഇതുകൂടാതെ മുസ്ലിംലീഗും സതീശനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതെല്ലാം കൊണ്ടാണ് ചര്‍ച്ചകള്‍ നീളുന്നത്. നാലു മണിക്ക് തുടങ്ങിയ ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News