Enter your Email Address to subscribe to our newsletters

Kottayam, 09 മെയ് (H.S.)
കേരള കോണ്‍ഗ്രസിനെ സിപിഎം തോല്‍പ്പിച്ചെന്ന് കേരള കോണ്‍ഗ്രസ് എം. സിപിഎം ക്രോസ് വോട്ടിങ് നടത്തിയെന്ന ആരോപണവുമായി ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹം ആരോപണമുന്നയിച്ചത്. എല്‍ഡിഎഫ്- ആര്‍എസ്എസ് സഖ്യമെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാക്കിയെന്നും ജോസ് കെ. മാണി പറഞ്ഞു.
ജോസഫ് ഗ്രൂപ്പ് പരിഹാസം തുടരുന്നു. അവരേക്കാള്‍ മുന്നിലാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വോട്ട് വിഹിതം. ജയിച്ചവര്‍ക്ക് 50 ശതമാനം വോട്ടുപോലും നേടാനായില്ല. ചെറിയ മാര്‍ജിനിലാണ് ഞങ്ങള്‍ തോറ്റത്. ക്ലോസ് ഫിനിഷാണ് ഉണ്ടായത്. വോട്ട് ബാങ്ക് നിലനിന്നു. വീഴ്ചകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും. ആത്മവിശ്വാസമുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
അംഗത്വ ക്യാമ്പയിന്‍ ഉടന്‍ ആരംഭിക്കും. അകന്നുപോയ അടിസ്ഥാന വിഭാഗത്തെ തിരിച്ചെത്തിക്കും. പൊതുവായ അഭിപ്രായമാണ് ക്രോസ് വോട്ടിങ് എന്നത്. കണ്ണൂരില്‍ അത് കണ്ടല്ലോ. തിരുത്തല്‍ നടത്തണമെന്ന് ഇടതുപക്ഷത്തിന് തോന്നല്‍ ഉണ്ടാകും.
ഡീല്‍ ആരോപണം തിരഞ്ഞെടുപ്പില്‍ ബാധിച്ചു. എന്നും മുന്നണി മാറിക്കൊണ്ടിരിക്കാനാകില്ല. വിസനത്തിന് ജനകീയമുഖം വന്നില്ല. അണികള്‍ ക്രോസ് വോട്ട് ചെയ്തു എന്ന് അണികള്‍ തന്നെ പറയുന്നു. അത് തെളിഞ്ഞാല്‍ ഗൗരവമുളള കാര്യമാണ്. 2.2 ശതമാനം വോട്ടേ കുറഞ്ഞിട്ടുള്ളു. എതിരാളികള്‍ പല തന്ത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ധൂര്‍ത്ത പുത്രന്‍ എന്നുവരെ വിളിച്ചു. 344 വ്യാജ ഐഡികള്‍ വെച്ച് പരിഹസിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S