Enter your Email Address to subscribe to our newsletters

Kottayam, 09 മെയ് (H.S.)
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് കാരണം സിപിഎം എന്ന വിമര്‍ശനവുമായി കേരള കോണ്ഗ്രസ് എം. എല്‍ഡിഎഫിന്റെ ദയനീയ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണവുമായി കേരള കോണ്ഗ്രസ് (എം). ശനിയാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയില്‍ പിണറായി വിജയനെതിരെ ഒരുവിഭാഗം നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ണമായും മുഖ്യമന്ത്രിയെ മുന്നില്‍നിര്‍ത്തിയാണ് നയിച്ചതെന്നും അത് വലിയ തിരിച്ചടിയായെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇനിയും പിണറായി വിജയന്‍തന്നെ മുന്നണിയെ നയിച്ചാല്‍ ബംഗാളിലെ ഇടതുപക്ഷത്തിന് സംഭവിച്ചതിന് സമാനമായ തകര്‍ച്ച കേരളത്തിലും ഉണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.
ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ ശൈലിയും പരാജയത്തിന് ആക്കംകൂട്ടിയെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ ഇനി പ്രതിപക്ഷ നേതാവാകരുത് എന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചിട്ടുണ്ട്. അടിയന്തര തിരുത്തല്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയിലാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ സിപിഎം അണികള്‍ വ്യാപകമായി ക്രോസ് വോട്ട് ചെയ്തതാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റുകളില്‍ പോലും തോല്‍വിക്ക് കാരണമായതെന്നും വിമര്‍ശനമുയര്‍ന്നു. കേരള കോണ്ഗ്രസ് (എം) എല്‍ഡിഎഫിന്റെ ഭാഗമായതിന് ശേഷം ആദ്യമായാണ് പിണറായിക്കെതിരെ ഇത്തരമൊരു വിമര്‍ശനം ഉണ്ടാകുന്നത്.
---------------
Hindusthan Samachar / Sreejith S