Enter your Email Address to subscribe to our newsletters

Kottayam, 09 മെയ് (H.S.)
*കോട്ടയം* : 'ലീഗ് ആര്ക്കു വേണ്ടിയാണോ ഇടപെടുന്നത് അയാള്ക്കും അതു ഗുണം ചെയ്യില്ല': സുകുമാരൻ നായർ
അതു നല്ലതിനല്ല. ലീഗ് ആര്ക്കു വേണ്ടിയാണോ ഇടപെടുന്നത് അവര്‍ക്കും അതു ഗുണം ചെയ്യില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.യുഡിഎഫിൻ്റെ സുഗമമായ പ്രവര്‍ത്തനത്തിനും അതിജീവനത്തിനും അതാണ് ലീഗ് ചെയ്യേണ്ടതെന്ന് സുകുമാരന്‍ നായര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലൊക്കെ ഇടപെട്ട്, യുഡിഎഫ് സര്‍ക്കാരിനെ തങ്ങളാണ് നിയന്ത്രിക്കുന്നതെന്ന പ്രതീതി ലീഗ് സൃഷ്ടിക്കരുത്. അത്തരമൊരു സാഹചര്യം ഒഴിവാക്കുകയാണ് അവര്‍ ചെയ്യേണ്ടതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.കഴിഞ്ഞ തവണ അഞ്ചാം മന്ത്രി വിവാദമുണ്ടായപ്പോള്‍ രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്തു നിയമിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. അതു സ്വീകരിക്കപ്പെടുകയും ചെന്നിത്തലയ്ക്കു ആഭ്യന്തര മന്ത്രിപദം നല്‍കുകയും ചെയ്‌തെങ്കിലും ലീഗ് നിരന്തരം കുഴപ്പങ്ങളുണ്ടാക്കി. തന്നെ ഹിന്ദു മാത്രമായി കാണരുതെന്നും ഏതെങ്കിലും വിഭാഗത്തിൻ്റെ പ്രതിനിധിയായി ചുരുക്കരുതെന്നും ചെന്നിത്തലയ്ക്കു പരസ്യമായി പറയേണ്ടി വന്നു. ഇതാണ് സാമുദായിക സംഘടനകളുടെ പ്രശ്‌നം. അതുകൊണ്ട് ഇത്തവണ മുഖ്യമന്ത്രിപദത്തിലേക്ക് ആരെയും നിര്‍ദേശിക്കാനില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്. ആരെ തെരഞ്ഞെടുത്താലും ഞങ്ങള്‍ക്കു പ്രശ്‌നമില്ല. ലീഗ് ആര്‍ക്കെങ്കിലും വേണ്ടി സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കില്‍ അത് അയാള്‍ക്കു തന്നെ ദോഷമാവുമെന്നും നായർ മുന്നറിയിപ്പ് നൽകി
ജനങ്ങള്‍ ജാതി, മതം, രാഷ്ട്രീയം ഇതിനൊക്കെ അതീതമായി വോട്ടു ചെയ്തിട്ടാണ് യുഡിഎഫിന് ഇത്ര വലിയ വിജയം കിട്ടിയത്. ഈ വിജയം എല്ലാവരുടേതുമാണ്. ഏതെങ്കിലും വ്യക്തിക്കോ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ മാത്രമായി അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S