Enter your Email Address to subscribe to our newsletters

Kochi, 09 മെയ് (H.S.)
കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ചെങ്ങന്നൂര്‍ സ്വദേശിയായ സഹസംവിധായകന്‍ ജോജോ കുരിശിങ്കലിനെതിരെ കേസ്. മോഡലായ യുവതിയുടെ പരാതിയിലാണ് മരട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട തന്നെ ജോജോ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.
സംവിധായകനാണെന്ന് പറഞ്ഞാണ് ജോജോ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും പലതവണ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിനൊപ്പം ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും വിവാഹം ചെയ്യാതെ വഞ്ചിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എന്നാണ് വിവരം. അതിജീവിതയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S