Enter your Email Address to subscribe to our newsletters

Pathanamthitta, 09 മെയ് (H.S.)
ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി യുവിതിയെ ബോധം കെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ ഓട്ടോ ഡ്രൈവര് അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍ വിനോദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെ അടൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതി ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിനിരയാക്കി. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ 28 വയസുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവര്‍.
അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ജ്യൂസില്‍ മയക്കുമരുന്ന് കലക്കി നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചുവെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും കാട്ടി യുവതി സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും അടൂര്‍ പൊലീസിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മില്‍മ ടാങ്കറിന്റെ ഡ്രൈവര്‍ കൂടിയാണ് പ്രതി. ഈ ടാങ്കറില്‍ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. പ്രതിയുടെ ഭാര്യയോട് പീഡന വിവരം തുറന്നു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ ആയിരുന്നു മര്‍ദ്ദനമെന്നും പരാതിയില്‍ പറയുന്നു. ഫെബ്രുവരി 15 നായിരുന്നു ആദ്യ പീഡനം. കുട്ടിക്ക് വസ്ത്രം വാങ്ങാന്‍ പോകുന്നതിനായി അയല്‍വാസിയുടെ ഓട്ടോയാണ് യുവതി വിളിച്ചത്.
കുറെ ദൂരം ഓടിയ ശേഷം ലൈസന്‍സും പഴ്സും എടുക്കാനെന്ന വ്യാജേന ഇയാള്‍ യുവതിയുമായി ഇയാളുടെ വീട്ടിലെത്തി. അവിടെ വച്ച് നല്‍കിയ ജ്യൂസ് കുടിച്ചതോടെ അബോധാവസ്ഥയിലായ താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതി പരതിയില്‍ പറയുന്നത്.
പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മില്‍മ ടാങ്കറിനുള്ളില്‍ വച്ച് ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇതിന്റെ പാടുകള്‍ ശരീരത്തിലുണ്ടെന്നും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗം ചെയ്തെന്ന് പറയുന്ന സ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും.
---------------
Hindusthan Samachar / Sreejith S