തീവണ്ടിയില് ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി അറസ്റ്റില്
Kollam, 09 മെയ് (H.S.) പുനലൂര്‍: തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിച്ചു. മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ ആറുവയസുകാരിക്കുനേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്.. കൊല്ലം സ്
rape arrest


Kollam, 09 മെയ് (H.S.)

പുനലൂര്‍: തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിച്ചു. മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ ആറുവയസുകാരിക്കുനേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്.. കൊല്ലം സ്വദേശിയായ 46-കാരന്‍ പുനലൂര്‍ റെയില്‍വേ പോലീസിന്റെ പിടിയില്‍. അയത്തില്‍ ഗാന്ധിനഗര്‍ വടക്കേതില്‍ സാനിഷാണ് അറസ്റ്റിലായത്.

കൊല്ലം-ചെങ്കോട്ട പാതയില്‍ പാലരുവി എക്‌സ്പ്രസ്സ് തീവണ്ടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. തെങ്കാശിയില്‍ നിന്ന് കുടുംബത്തോടൊപ്പം എടത്വാ പള്ളിയില്‍ തീര്‍ത്ഥാടനം നടത്തി തിരിച്ചുപോകുമ്പോഴാണ് കുട്ടി അതിക്രമത്തിനിരയായത്. മുത്തച്ഛനൊപ്പം നിലത്ത് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തൊട്ടടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്ക് എടുത്തുകൊണ്ടുപോയി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

സംഭവം കണ്ട, സമീപത്തെ സീറ്റിലുണ്ടായിരുന്ന യാത്രക്കാരി വീഡിയോ ചിത്രീകരിക്കുകയും പോലീസില്‍ അറിയിക്കുകയായിരുന്നു എന്ന് പുനലൂര്‍ റെയില്‍വേ പോലീസ് എസ്എച്ച്ഒ പി.കെ. പ്രദീപ് പറഞ്ഞു. തുടര്‍ന്നാണ് പ്രതി അറസ്റ്റിലായത്.

എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീലീപ്, പ്രേംകുമാര്‍, വിനോദ്കുമാര്‍, എം. രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ധനീഷ്, കണ്ണന്‍, ഷാഫി, രതീഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരില്‍ നേരത്തേയും കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News