Enter your Email Address to subscribe to our newsletters

New delhi, 09 മെയ് (H.S.)
കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ പല വിവാദ പ്രസ്താവനകളോടും മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ കാഴ്ചപ്പാടല്ല ഉണ്ടായിരുന്നതെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സൗത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന അഹമ്മദ് ദേവര്‍കോവില്‍. ഇക്കാര്യത്തിലുള്ള എതിര്‍പ്പ് എല്‍ഡിഎഫില്‍ അറിയിച്ചിരുന്നു. മുന്നണിയില്‍ തിരുത്തല്‍ ഉണ്ടാകുമെന്നാണ് മനസ്സാലാക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ശരിയായ രീതിയില്‍ ഉള്ളതായിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പത്തായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ വോട്ടുകള്‍ ഇടതുപക്ഷത്തുനിന്ന് പോയതാണ് എന്നതില്‍ സംശയമില്ല. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ചില സ്ഥലങ്ങളില്‍ വോട്ടുചോര്‍ച്ചയുണ്ടായി. ഈ വോട്ടുകള്‍ പ്രധാനമായും പോയത് ബിജെപിയുടെ പെട്ടിയിലേക്കാണ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് നേരത്തേതന്നെ മികച്ച വോട്ടിങ് ശതമാനമുണ്ട്. അത്രമാത്രം സൗത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ സൗത്തിലാണ് എന്‍ഡിഎയ്ക്ക് വോട്ടുകള്‍ വര്‍ധിച്ചത്. ഇങ്ങനെയുണ്ടാകാനുള്ള കാരണം പരിശോധിക്കും, അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ വോട്ടുകളില്‍ സൗത്ത് മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് കുറവുണ്ടായിട്ടില്ലെന്നും ദേവര്‍കോവില്‍ പറഞ്ഞു. എന്നാല്‍ മറുഭാഗത്ത് ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടായി. നേരത്തെ ഇല്ലാതിരുന്ന മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികള്‍ യുഡിഎഫിനൊപ്പം ചേര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S