മന്ത്രി പി.സി.വിഷ്ണുനാഥ് സിനിമ സംഘടന ഭാരവാഹികളുമായി ചര്ച്ച നടത്തും
Thiruvananthapuram ,1 ജൂണ്‍ (H.S.) തിരുവനന്തപുരം: മലയാള സിനിമയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നേരിട്ട് ചര്‍ച്ച നടത്തും. നാളെ വൈകിട്ട് നാലിന് തിരുവ
PC VISHNUNATH


Thiruvananthapuram ,1 ജൂണ്‍ (H.S.)

തിരുവനന്തപുരം: മലയാള സിനിമയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നേരിട്ട് ചര്‍ച്ച നടത്തും. നാളെ വൈകിട്ട് നാലിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച. ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്.

അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സംഘടനാ പ്രതിനിധികളെ കാണുന്നതിന് മുന്നോടിയായി വകുപ്പ് മേധാവികളുമായി മന്ത്രി അവലോകന യോഗം നടത്തിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News