വനംമന്ത്രി ഷിബു ബേബിജോണിനെ തടഞ്ഞ് കാട്ടാന; വനംവകുപ്പ് ഉദ്യോഗസ്ഥര് തുരത്തി
Thrissur, 01 ജൂണ്‍ (H.S.) കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രിക്കും രക്ഷയില്ല. മന്ത്രി ഷിബു ബേബി ജോണിന്റെ വഴി കാട്ടാന തടഞ്ഞു. വാഴച്ചാലിന് അടുത്ത് ചാര്‍പ്പില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. വാഴച്ചാല്‍ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുകയായ
SHIBU BABY JOHN


Thrissur, 01 ജൂണ്‍ (H.S.)

കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രിക്കും രക്ഷയില്ല. മന്ത്രി ഷിബു ബേബി ജോണിന്റെ വഴി കാട്ടാന തടഞ്ഞു. വാഴച്ചാലിന് അടുത്ത് ചാര്‍പ്പില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. വാഴച്ചാല്‍ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു മന്ത്രി. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ആനയെ തുരത്തി.

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു. അതിനുശേഷം ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു. കാട്ടാന ആക്രമണ വിഷയമാണ് ചര്‍ച്ചയുടെ അജന്‍ഡ. കാട്ടാന പ്രതിരോധത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ പദ്ധതി തയാറാക്കുമെന്ന് ഷിബുബേബി ജോണ്‍ ചര്‍ച്ചയ്ക്കുശേഷം പറഞ്ഞു. ആതിരപ്പിള്ളി പ്രദേശത്ത് നാളെ മുതല്‍ പ്രത്യേക ദൗത്യം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകനായ വൈശേരി സ്വദേശി പുല്ലാര്‍ക്കാട്ട് മോഹനനാണു (65) കാട്ടാനയുടെ ആക്രമണത്തില്‍ മേയ് 30ന് ജീവന്‍ നഷ്ടപ്പെട്ടത്. കൃഷിയിടത്തില്‍ കാട്ടാന വന്നതറിഞ്ഞു സഹോദരനും അയല്‍വാസിയായ യുവാവിനും ഒപ്പം ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മോഹനനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പന്തവുമായി ആനയെ ഓടിക്കാന്‍ ചെന്നപ്പോള്‍ ഇരുളിന്റെ മറവില്‍ തെങ്ങ് മറിച്ചിട്ടു തിന്നുകയായിരുന്ന ആനയുടെ മുന്‍പില്‍ അപ്രതീക്ഷിതമായി അകപ്പെടുകയായിരുന്നു. ആന പാഞ്ഞടുത്തപ്പോള്‍ മൂന്നു പേരും ഓടിയെങ്കിലും മോഹനന്‍ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റു വീണു.

---------------

Hindusthan Samachar / Sreejith S


Latest News