Enter your Email Address to subscribe to our newsletters

Thiruvanathapuram, 01 ജൂണ്‍ (H.S.)
സംസ്ഥാനത്ത് മില്‍മ പാലിന്റെ പുതുക്കിയ നിരക്ക് പ്രാബല്യത്തില്. ലിറ്ററിന് നാല് രൂപയാണുകൂട്ടിയത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടി. മറ്റു പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ ആനുപാതികമായി വില കൂട്ടാന്‍ നീക്കമുണ്ട്.
പാല്‍ കവറുകളില്‍ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മില്‍മ അറിയിച്ചു.
ക്ഷീരകര്‍ഷകരുടെ പരിപാലന ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണു പാല്‍വില കൂട്ടുന്നത്. ലിറ്ററിന് നാല് രൂപ കൂട്ടുമ്പോള്‍ മൊത്തം വര്‍ധനയുടെ 83.75 ശതമാനം തുക (3.35 രൂപ) കര്‍ഷകര്‍ക്കു ലഭിക്കുമെന്നും മില്‍മ അറിയിച്ചു. അതേസമയം ഈ തുക അപര്യാപ്തമാണെന്നാണു ക്ഷീരകര്‍ഷകരുടെ വാദം. ഏറ്റവും ഒടുവില്‍ മില്‍മ പാല്‍വില കൂട്ടിയത് 2022 ഡിസംബര്‍ ഒന്നിനായിരുന്നു. അന്ന് വര്‍ധിപ്പിച്ചത് ലിറ്ററിന് ആറ് രൂപയാണ്.
500 മില്ലിയുടെ ഡബിള്‍ ടോണ്‍ഡ് മില്‍ക് (മഞ്ഞ കവര്‍) 27 രൂപയാണ് പുതുക്കിയ വില. 525 മില്ലി ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക് (നീല കവര്‍) 30 രൂപയും 500 മില്ലി ഹോമോജനൈസ്ഡ് മില്‍മ പ്രൈഡ് (ഓറഞ്ച് കവര്‍) പാലിന് 30 രൂപയും 500 മില്ലി മില്‍മ റിച്ച് സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക് (പച്ച കവര്‍) 32 രൂപയും ഒരു ലിറ്റര്‍ ബോട്ടില്‍ കൗ മില്‍ക് 75 രൂപയായുമാണ് വര്‍ധിപ്പിച്ചത്. 525 ഗ്രാം ക്ലാസിക് തൈരിന് 40 രൂപയും 500 ഗ്രാം എലൈറ്റ് തൈരിന് 45 രൂപയുമായാണ് വര്‍ധന.
മില്‍മ പാലിന് വില കൂട്ടുന്നതോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളും പാലിന് വില കൂട്ടിയേക്കും .
---------------
Hindusthan Samachar / Sreejith S