നവകേരള സദസ്സ് മർദ്ദനക്കേസ്: വധശ്രമക്കുറ്റം ചുമത്തിയതോടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഒളിവിൽ; തിരച്ചിൽ ഊർജിതമാക്കി എസ്.ഐ.ടി
Alapuzha , 01 ജൂണ് (H.S.) ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളായ പൊലീസുകാർ ഒളിവിൽ. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഗൺമാൻ അനിൽ കുമാർ, സെക്യൂരിറ്റി ഓഫീസർ എസ്. സ
നവകേരള സദസ്സ് മർദ്ദനക്കേസ്: വധശ്രമക്കുറ്റം ചുമത്തിയതോടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഒളിവിൽ; തിരച്ചിൽ ഊർജിതമാക്കി എസ്.ഐ.ടി


Alapuzha , 01 ജൂണ് (H.S.)

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളായ പൊലീസുകാർ ഒളിവിൽ. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഗൺമാൻ അനിൽ കുമാർ, സെക്യൂരിറ്റി ഓഫീസർ എസ്. സന്ദീപ് എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഒളിവിൽ പോയത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിന് പിന്നാലെയാണ് ഇവർ ഒളിവിൽ പോയതെന്ന് പ്രത്യേക അന്വേഷണസംഘം (SIT) സ്ഥിരീകരിച്ചു.

കേസിൽ ഉൾപ്പെട്ട അനിൽ കുമാർ, എസ്. സന്ദീപ്, പൊലീസുകാരായ ഷൈജു, അരുൺ, വിപിൻ എന്നിവരുടെ മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി കേരളത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐ.ടി അറിയിച്ചു.

കോടതി വളപ്പിൽ നിന്ന് മുങ്ങി; വധശ്രമക്കുറ്റം കടുപ്പമായി

കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എസ്.ഐ.ടി പുതിയ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് ഭാരതീയ ന്യായ സംഹിതയിലെ (BNS) 109-ാം വകുപ്പ് പ്രകാരം വധശ്രമക്കുറ്റമാണ് പ്രതികൾക്കെതിരെ പുതുതായി ചുമത്തിയത്. മുൻപ് ഇവർ കോടതിയിൽ കീഴടങ്ങാൻ എത്തിയേക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും, ജാമ്യമില്ലാ വകുപ്പുകൾ ചേർത്തതോടെ ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ നിന്നാണ് പ്രതികൾ തന്ത്രപരമായി ഒളിവിൽ പോയത്.

തുടർന്ന് പ്രതികൾ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയിരുന്ന ജാമ്യാപേക്ഷകൾ പെട്ടെന്ന് തന്നെ പിൻവലിക്കുകയും ചെയ്തു. നിലവിൽ അറസ്റ്റ് ഒഴുവാക്കാനായി പ്രതികൾ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഈ ഹർജി കോടതി പിന്നീട് പരിഗണിക്കും.

'രക്ഷാപ്രവർത്തനം' അല്ല, നിയമവിരുദ്ധമായ മർദ്ദനം: എസ്.ഐ.ടി

സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിന് പിന്നാലെ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗ തീരുമാനപ്രകാരമാണ് കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിച്ചത്. മുൻപ് നടന്ന അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഈ മർദ്ദനത്തെ മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ച് പൊലീസുകാർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. എന്നാൽ പുതിയ എസ്.ഐ.ടി ഈ കണ്ടെത്തലുകൾ പൂർണ്ണമായും തള്ളി.

എസ്.ഐ.ടി കണ്ടെത്തലുകൾനിലവിലെ സ്ഥിതിഅനധികൃത മർദ്ദനം: പ്രതിഷേധക്കാരെ പ്രാദേശിക പൊലീസ് നിയന്ത്രിച്ച ശേഷവും ഗൺമാൻമാർ വാഹനം നിർത്തി ഇറങ്ങി വന്ന് ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു.സസ്പെൻഷൻ: ഗുരുതരമായ ചട്ടലംഘനവും ക്രിമിനൽ കുറ്റവും കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് പൊലീസുകാരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.പ്രോട്ടോക്കോൾ ലംഘനം: വി.ഐ.പി സുരക്ഷയ്ക്കുള്ള 'യല്ലോ ബുക്ക്' ഗൈഡ്ലൈൻസ് ലംഘിച്ച്, വി.ഐ.പി വാഹനം മുന്നോട്ട് പോയ ശേഷവും ഇവർ മർദ്ദനം തുടർന്നു.വകുപ്പുകൾ: ബി.എൻ.എസ് 109 പ്രകാരം വധശ്രമക്കുറ്റം ചുമത്തി. പ്ര

---------------

Hindusthan Samachar / Roshith K


Latest News