Enter your Email Address to subscribe to our newsletters

Thiruvanathapuram, 01 ജൂണ്‍ (H.S.)
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവര്‍ക്ക് പോലീസിന്റെ മര്‍ദ്ദനമേറഅറെന്ന് പരാതി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദനമേറഅറ ഡ്രൈവര്‍ പറയുന്നത്. എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പി.കെ. ആണ് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന പോലീസ് പോലീസ് മേധാവിക്ക് ഇക്കാര്യം ഉന്നയിച്ച് പരാതി നല്‍കി.
മെയ് 30-ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം ഉണ്ടായത്. പിണറായി വിജയനെ സ്വകാര്യ കാറില്‍ പോലീസ് അകമ്പടിയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി മടങ്ങുന്നതിനിടെയാണ് പോലീസുമായി തര്‍ക്കമുണ്ടായത്. KL 01 CR 4291 എന്ന വാഹനത്തിലാണ് പ്രതിപക്ഷ നേതാവ് സ്റ്റേഷനില്‍ എത്തിയത്. അദ്ദേഹം വാഹനം ഇറങ്ങി സ്റ്റേഷനിലേക്ക് പ്രവേശിച്ചു. ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടത്
സ്വകാര്യ വാഹനം ആയതിനാല്‍ പാര്‍ക്ക് ചെയ്യരുത് എന്ന് പറഞ്ഞാണ് തര്‍ക്കമുണ്ടായത്. അനൂപ് വാഹനം മാറ്റി പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ തടസ്സവാദങ്ങളുമായി എത്തി. 'വണ്ടി എടുത്തുമാറ്റെടാ' എന്ന് ആക്രോശിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ തന്നെ അക്രമിച്ചു എന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയന്‍, ശരത് എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് ആക്രമിച്ചത്. കഴുത്തിന് പിടിച്ചു തള്ളുകയും ശാരീരികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തതായും പരാതിയിലുണ്ട്.
എന്നാല്‍ പ്രതിപക്ഷ നേതാവ് എത്തുന്നു എന്ന അറിയച്ചതു കൊണ്ട് സുരക്ഷ ഒരുക്കാനാണ് കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടത് എന്നാണ് പോലീസിന്റെ വിശദീകരണം. സ്വകാര്യ കാര്‍ ആയതിനാല്‍ പിണറായി വിജയന്‍ എത്തിയ വാഹനമാണെന്ന് മനസിലാക്കാന്‍ ശ്രമിച്ചില്ല. ഇക്കാര്യം പറയാതെ ഡ്രൈവര്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുകയാണ് ചെയ്തതെന്നും പോലീസ് വിശദീകരിക്കുന്നു.
---------------
Hindusthan Samachar / Sreejith S