Enter your Email Address to subscribe to our newsletters

Thiruvanathapuram, 01 ജൂണ്‍ (H.S.)
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പൂര്‍ണമായി എ.ഐ. ദൃശ്യമിഴിവോടെ ഒരുക്കിയ പ്രവേശനോത്സവ ഗാനത്തോടെയാണ് ഈ അധ്യയനവര്‍ഷത്തിന്റെ തുടക്കം. മൂന്നുലക്ഷം കുട്ടികള്‍ പുതുതായി സ്‌കൂളിലെത്തുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി എന്‍. ഷംസുദ്ദീന്‍ അധ്യക്ഷനാവും. മന്ത്രിമാരായ കെ. മുരളീധരന്‍, സി.പി. ജോണ്‍, മേയര്‍ വി.വി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനതല പ്രവേശനോത്സവച്ചടങ്ങ് എല്ലാ സ്‌കൂളിലും തത്സമയ സംപ്രേഷണം നടത്തും. തുടര്‍ന്ന്, അതതു സ്‌കൂളുകളില്‍ പ്രവേശനോത്സവം നടത്തും. നീണ്ട പ്രസംഗങ്ങള്‍ക്കുപകരം, കുട്ടികളുമായി സംവദിക്കുന്ന അവതരണപരിപാടികള്‍ വേണമെന്നാണ് നിര്‍ദേശം. വിദ്യാലയങ്ങള്‍ക്കുപുറത്തുള്ള ഘോഷയാത്രകളും പാടില്ല. സാമൂഹികപങ്കാളിത്തം ഉറപ്പാക്കി, ഉത്സവത്തനിമയോടെ നവാഗതരെ വരവേല്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സൈബര്‍ സുരക്ഷാ പ്രതിജ്ഞയുമെടുക്കും. സൈബര്‍ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള കേരള പോലീസ് സൈബര്‍ വിഭാഗത്തിന്റെ പദ്ധതിയായ 'കിഡ് ഗ്ലോവ്' സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
---------------
Hindusthan Samachar / Sreejith S