മഹാരാജാസ് പ്രിൻസിപ്പാളിനെതിരെ സർക്കാർ നടപടിയെടുക്കണം ; സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
Thiruvananthapuram, 10 ജൂണ്‍ (H.S.) ബി എ പരീക്ഷ പാസാകാതെയും മതിയായ ഹാജർ കൂടാതെയും എസ് എഫ് ഐ നേതാവായിരുന്ന പി. എം.ആർഷോയ്ക്ക് 24-25 വർഷം ചട്ട വിരുദ്ധമായി പിജി പ്രവേശനം(ഏഴാം സെമസ്റ്റർ) നൽകിയതായി യൂണിവേഴ്സിറ്റി തല അന്വേഷണത്തിൽ കണ്ടെത്തിയ എറണാകുളം
Arsho


Thiruvananthapuram, 10 ജൂണ്‍ (H.S.)

ബി എ പരീക്ഷ പാസാകാതെയും മതിയായ ഹാജർ കൂടാതെയും

എസ് എഫ് ഐ നേതാവായിരുന്ന പി. എം.ആർഷോയ്ക്ക് 24-25 വർഷം ചട്ട വിരുദ്ധമായി പിജി പ്രവേശനം(ഏഴാം സെമസ്റ്റർ) നൽകിയതായി യൂണിവേഴ്സിറ്റി തല അന്വേഷണത്തിൽ കണ്ടെത്തിയ എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജും സിപിഎം അധ്യാപക സംഘടന നേതാവും മുൻ എം ജി സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഡോ:ഷജീല ബീവിയെ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ 'ജാഗ്രത കുറവ്' എന്ന സിപിഎമ്മിന്റെ സംഘടനാ തല ശിക്ഷ വിധിച്ച നടപടി അക്കാദമിക് സമൂഹത്തെ പരിഹസിക്കുന്നതാണ്.

പ്രിൻസിപ്പൽ ഇൻ ചാർജിന്റെ നടപടി വെറും ജാഗ്രതക്കുറവല്ല, മറിച്ച് ഗൂഢാലോചനയും വ്യവസ്ഥാപിത തെറ്റിദ്ധാരണയുമാണെന്ന് വ്യക്തമാണ്. ആദ്യ റിപ്പോർട്ടിൽ വിദ്യാർത്ഥിക്ക് മതിയായ ഹാജർ ഉണ്ടെന്ന് ബോധപൂർവ്വം തെറ്റായ വിവരം നൽകുകയും, പിന്നീട് 10% ഹാജർ മാത്രമേയുള്ളൂവെന്നും 27 ദിവസം നിയമവിരുദ്ധമായി മാപ്പാക്കിക്കൊടുത്തുവെന്നും വെളിപ്പെടുകയും ചെയ്തു. റെഗുലേഷൻ അനുവദിക്കുന്ന പരമാവധി 15 ദിവസത്തിനുപകരം 27 ദിവസം മാപ്പാക്കിക്കൊടുത്തത് റെഗുലേഷനെ മനഃപൂർവ്വം മറികടക്കാനുള്ള ഗൂഢാലോചനയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല ചാൻസിലറുടെ ഓഫീസിലേക്ക് തെറ്റായ റിപ്പോർട്ട് അയച്ചത്.

കുറ്റക്കാരി എന്ന് കണ്ടെത്തിയ ഡോ: ഷജില ബീവിയെ പ്രിൻസിപ്പൽ ചുമതയിൽ നിന്ന് അടിയന്തിരമായി നീക്കം ചെയ്യണമെന്നും, മാതൃകപരമായ ശിക്ഷ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി

---------------

Hindusthan Samachar / Sreejith S


Latest News