സെറിബ്രല് പാള്സി ബാധിച്ച കുഞ്ഞുങ്ങൾക്ക് സഹായവുമായി മന്ത്രി ബിന്ദു കൃഷ്ണ
Thiruvananthapuram, 10 ജൂണ്‍ (H.S.) തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട കുന്നുംപുറത്ത് വീട്ടില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച മൂന്ന് കുട്ടികളുമായി ജീവിക്കുന്ന സതീഷ്‌കുമാറിന്റെയും ബിന്‍സിയുടെയും കുടുംബത്തെ സന്ദർശിച്ച് വനിത - ശിശു വികസന വകുപ്പ് മന്ത്
Bindhu


Thiruvananthapuram, 10 ജൂണ്‍ (H.S.)

തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട കുന്നുംപുറത്ത് വീട്ടില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച മൂന്ന് കുട്ടികളുമായി ജീവിക്കുന്ന

സതീഷ്‌കുമാറിന്റെയും ബിന്‍സിയുടെയും കുടുംബത്തെ സന്ദർശിച്ച് വനിത - ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.

പതിനഞ്ച് വര്‍ഷമായി കിടപ്പിലായ മൂത്തമകള്‍ ബ്ലെസി 80 ശതമാനം സെറിബ്രല്‍ പാള്‍സി രോഗ ബാധിതയാണ്. രണ്ടാമത്തെ മകള്‍ക്ക് 75 ശതമാനം സെറിബ്രല്‍ പാള്‍സിക്കൊപ്പം ബ്രെയിന്‍ ട്യൂമറുമുണ്ട്. 90 ശതമാനം സെറിബ്രല്‍ പാള്‍സിക്കൊപ്പം മൂന്നാമത്തെ മകള്‍ മസ്‌കുലര്‍ ഡിസ്ട്രോഫിയും ബാധിച്ചു. കുടുംബത്തിന്റെ ദുരിതാവസ്ഥ മനസ്സിലാക്കിയ മന്ത്രി ബിന്ദു കൃഷ്ണ എല്ലാ സഹായവും ഉറപ്പു നൽകി.

മരുന്ന് വാങ്ങാനും ചികിത്സയ്ക്കും ബുദ്ധിമുട്ട് ഉണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രിയുമായി സംസാരിച്ച് ചികിത്സ ഉറപ്പാക്കുമെന്ന് കുടുംബത്തെ അറിയിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൽ ആയിരിക്കും കുട്ടികൾക്ക് തുടർ ചികിത്സ. സ്വന്തമായി വീടില്ലെന്ന് അറിയിച്ചതോടെ വീട് ലഭ്യമാക്കാൻ കഴിയുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായം അഭ്യർത്ഥിച്ച് നേരത്തെ നൽകിയ അപേക്ഷയിൽ തുടർ നടപടികൾ വേഗത്തിലാക്കാൻ അരോഗ്യ വകുപ്പ് മന്ത്രി യുടെ ശ്രദ്ധയിൽപെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ കുടുംബത്തിന് ഉറപ്പുനൽകി. മരുന്നുകൾക്ക് പുറമെ ദൈനംദിനം ആവശ്യമായ ഡയപ്പറുകൾ ഉൾപ്പെടെ ലഭ്യമാക്കാൻ കഴിയുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു. കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് മന്ത്രി ബിന്ദു കൃഷ്ണ മടങ്ങിയത്.

---------------

Hindusthan Samachar / Sreejith S


Latest News