Enter your Email Address to subscribe to our newsletters

Thiruvananthapuram , 10 ജൂണ് (H.S.)
കേരളത്തിലെ സ്ത്രീകളെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെഎസ്ആര്ടിസി സൗജന്യ യാത്ര എന്ന പദ്ധതി യാഥാര്ഥ്യമാകുന്നു. ഇന്ദിരാ ഗ്യാരൻ്റിയുടെ ഭാഗമായി ജൂൺ 15 മുതൽ കെഎസ്ആര്ടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ലഭ്യമാകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു. സൗജന്യ യാത്രയ്ക്ക് പ്രിയദര്ശിനി എന്നാണ് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതി വഴി കെഎസ്ആര്ടിസിക്ക് 800 കോടി അധിക ബാധ്യത വരുമെന്നും എന്നാല് സര്ക്കാര് അത് നികത്തുമെന്നും മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് അറിയിച്ചു. പദ്ധതിക്കായി 65-70 കോടി പ്രതിമാസം ചെലവ് വരും. സർക്കാർ നൽകുന്ന 1250 കേടിക്ക് പുറമെ ഈ തുക കൂടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗജന്യ യാത്രക്ക് സ്വകാര്യ ബസുകൾ വാടകക്ക് എടുക്കുന്ന വിഷയം തൽക്കാലം പരിഗണനയിലില്ല. ഓർഡിനറി ബസുകൾ 28% മലബാർ മേഖലയിലുണ്ട്. സൗജന്യ യാത്ര പദ്ധതി എല്ലാ മാസവും സർക്കാർ പരിശോധിക്കുമെന്നും കുറവുകൾ കണ്ടെത്തി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സർക്കാർ പ്ലീഡർമാരെ 40 പേരെ കൂടി നിയമിച്ചു. സ്റ്റേറ്റ് അറ്റോണി ജനറലായി ആയി അനൂപ് വി നായരെ നിയമിക്കും. ഗൺമാൻമാരുടെ കേസിൽ മുൻ കുർ ജാമ്യം ലഭിച്ചത് പരിശോധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് കോടതി നടപടിയാണെന്നും കൂടുതൽ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സലീം കുമാര് ചത്തുകൂടെ വരെ പറഞ്ഞു, സൈബര് ആക്രമണത്തിനെതിരെ മുഖ്യമന്ത്രി
സലീം കുമാറിൻ്റെ മരണാനന്തര ചടങ്ങിലെ വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. അത് സ്വയം നിയന്ത്രിക്കേണ്ടതാണ്. അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ മോശം പ്രതികരണമുണ്ടായി. ചത്തുകൂടെ യെന്നാണ് ആശുപത്രിയിൽ കിടന്നപ്പോൾ വന്ന കമൻ്റുകളെന്നും അദ്ദേഹം വിമര്ശിച്ചു. കോണ്ഗ്രസ്-ബിജെപി ഡീല് ഉണ്ടായെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി.
സി പി എമ്മിനെ തോറ്റെന്ന് ബോധ്യപ്പെടുത്താൻ വലിയ പ്രയാസമാണ്. ബി ജെ പി-യുഡിഎഫ് ഡീൽ ആരോപണം അടിസ്ഥാനരഹിതം. സി പി എം മുതിർന്ന നേതാക്കൾ കൈയിൽ വച്ചിരുന്ന സീറ്റുകൾ വെള്ളിത്താലത്തിലാക്കി ബി ജെ പി ക്ക് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ബി അശോകിനെതിരായ സി പി എമ്മിൻ്റെ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. സിവിൽ സർവീസുകാരുടെ രാഷ്ട്രീയം സർക്കാരിന് നോക്കാനാവില്ലെന്നും ഗവർണർ സർവകലാശാലകളിൽ നിയമനം നടത്താൻ തുടങ്ങിയത് ഇപ്പോഴല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സെനറ്റില് സംഘപരിവാറുകാര് കൂടിയെന്ന ആരോപണത്തില്, യു ഡി എഫ് സർക്കാർ വന്നതിന് മുൻപ് നിയമന നടപടികൾ ആരംഭിച്ചതാണെന്നും അതെല്ലാം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എം ശ്രീ പദ്ധതിയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ് പദ്ധതിയിൽ ഒപ്പുവച്ചത്. നിയമപരമായ കാര്യങ്ങൾ പരിശോധിക്കുമെന്നും അത് പഠിക്കണമെന്നും അദ്ദേഹം വാര്ത്താസമ്മേളനത്തില് അഭിപ്രായപ്പെട്ടു.
വീണാ വിജയനെതിരായ ഇ ഡി കേസില് കേരള സർക്കാരിന് എന്തു ചെയ്യാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. നിയമം അതിൻ്റെ വഴിക്ക് പോകട്ടെയെന്ന് ഇപ്പോൾ സിപിഎം പറയുന്നു. അത് താൻ നേരത്തെ പറഞ്ഞതാണ്. എന്നാൽ അന്വേഷണത്തിനിടയിൽ അക്രമം അനുവദിക്കില്ല. സമൻസ് വന്നപ്പോൾ ഇഷ്ടിക ആരും കൈയിൽ എടുത്തില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
വീണ ക്കെതിരായ ഇ ഡി കേസില് കേരള സർക്കാരിന് എന്തു ചെയ്യാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. നിയമം അതിൻ്റെ വഴിക്ക് പോകട്ടെയെന്ന് ഇപ്പോൾ സിപിഎം പറയുന്നു. അത് ഞാൻ നേരത്തെ പറഞ്ഞതാണ്. എന്നാൽ അന്വേഷണത്തിനിടയിൽ അക്രമം അനുവദിക്കില്ല. സമൻസ് വന്നപ്പോൾ ഇഷ്ടിക അരും കൈയിൽ എടുത്തില്ലല്ലോഎന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അതേസമയം, സെക്രട്ടറിയേറ്റിലെ മാധ്യമ നിയന്ത്രണം സംബസിച്ച് 2018ൽ പുറത്തിറക്കിയ സർക്കുലർ നിലനിൽക്കുന്നുണ്ട്. അതു പരിശോധിക്കു ഗേറ്റിന് മന്നിലേക്ക് സമരം വന്നാൽ ഗേറ്റ് അടക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു.
മെഡിസെപ് പദ്ധതി പുനപരിശോധിക്കും. ബന്ധു നിയമന വിഷയത്തിൽ തെറ്റുതിരുത്തി. സര്ക്കാരിനായാലും തെറ്റുകള് വരും, ചൂണ്ടിക്കാട്ടിയാല് അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വിവിധ വകുപ്പുകളെ യോജിപ്പിച്ച് പ്രവർത്തനം നടത്തും. ധവള പത്രം എ ഐ ഉപയോഗിച്ചെന്ന ആരോപണം തമാശയാണ്. 152 പേജ് തയ്യാറാക്കാൻ ഈ സർക്കാരിന് കഴിവുണ്ട്. ട്രഷറി ബാലൻസ് ആദ്യം പുറത്ത് പറഞ്ഞത് മുൻ ധനമന്ത്രിയാണ്. അതിലൊന്നും വലിയ കാര്യമില്ലെന്നും കിഫ്ബി ഉടച്ചുവാർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR