Enter your Email Address to subscribe to our newsletters

Kochi, 10 ജൂണ്‍ (H.S.)
താരസംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ അന്‍സിബയുടെ ആരോപണങ്ങള്ക്ക് പിന്നില്‍ മത- വര്‍ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടി ലക്ഷ്മിപ്രിയ. തൃപ്പുണിത്തുറ എസ്‌ഐ രേഷ്മയ്ക്ക് എതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ലക്ഷിമപ്രിയ ഈ ആരോപണം ഉന്നയിച്ചത്. അന്‍സിബയുടെ പിന്നില്‍ അജന്‍ഡയുണ്ട്. മതവര്‍ഗീയവാദികളാണ് അന്‍സിബക്ക് പിന്നിലെന്ന് ആവര്‍ത്തിച്ച് പറഞ്ഞത്.
'അമ്മ' സംഘടന വെണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിച്ചു എന്നതാണ് അന്‍സിബയെ ആദ്യം പ്രകോപിപ്പിച്ചത്. അമ്മ കലാകാരന്മാരുടെ സംഘടനയാണ്. ജാതിയും മതവുമില്ല. മുസ്ലിം സംഘടന ഫണ്ട് തന്നാലും സ്വീകരിക്കും. അത് രേഖകളുള്ള പണം ആവണം എന്നുമാത്രമേ നിര്‍ബന്ധമുള്ളൂ എന്നും ലക്ഷ്മിപ്രിയ പറഞ്ഞു. വിവാദമുണ്ടാക്കിയതിന് പിന്നില്‍ അജന്‍ഡയുണ്ട്. അത് അന്വേഷിക്കണമെന്നും ലക്ഷമിപ്രിയ ആവശ്യപ്പെട്ടു.
അന്‍സിബ ഹസന്‍ വിചാരിച്ചാല്‍ തകര്‍ന്നുപോവുന്ന ആളല്ല താന്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്‍സിബക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവരുടെ വിലപ്പെട്ട സമയം ഇത്തരത്തിലൊരു അന്വേഷണവുമായി ബന്ധപ്പെട്ട് പാഴാക്കി. താന്‍ പരാതി നല്‍കിയിട്ടില്ല. അന്‍സിബയില്‍നിന്ന് മെസേജ് വന്നതിന്റെ കാര്യം അന്വേഷിച്ച് പറയണം എന്നാണ് ആവശ്യപ്പെട്ടത്. പ്രശ്‌നം പരിഹരിക്കാവുന്ന സ്ഥലം എന്ന നിലയില്‍ മാത്രമാണ്. ക്ഷമ പറയുന്നുണ്ടോ എന്ന് മാത്രമാണ് തൃപ്പൂണിത്തുറ എസ്ഐ രേഷ്മ ചോദിച്ചത്. പത്തുവയസ്സുള്ള എന്റെ മകളെപ്പോലും അന്‍സിബ അധിക്ഷേപിച്ചു. പത്തുകോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ലക്ഷമിപ്രിയ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S