മന്ത്രി ഷിബുബേബി ജോണിന് അതൃപ്തി; ഫോറസ്റ്റ് പിആര്ഒയെ മാറ്റി; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ ട്രാന്സ്ഫര്
Thiruvanathapuram, 10 ജൂണ്‍ (H.S.) പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരുന്ന പത്ത് വര്‍ഷവും അദ്ദേഹത്തില്‍ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അഞ്ച് ദിവസത്തിനിടെ രണ്ടാം സ്ഥലംമാറ്റം. ഇന്‍ഫര്‍മേഷന്‍ ഓഫീസറായ അഭിലാഷ് എ.സിക്ക്
Shibu Baby John


Thiruvanathapuram, 10 ജൂണ്‍ (H.S.)

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരുന്ന പത്ത് വര്‍ഷവും അദ്ദേഹത്തില്‍ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അഞ്ച് ദിവസത്തിനിടെ രണ്ടാം സ്ഥലംമാറ്റം. ഇന്‍ഫര്‍മേഷന്‍ ഓഫീസറായ അഭിലാഷ് എ.സിക്ക് എതിരെയാണ് അസാധാരണ നടപടി എടുത്തിരിക്കുന്നത്. ഭരണമാറ്റം ഉണ്ടായതിന് പിന്നാലെ അഭിലാഷിനെ വനം വകുപ്പ് പിആര്‍ഒ ആയി നിയമിച്ചത് അഞ്ചു ദിവസം മുമ്പായിരുന്നു. ഇന്ന് അഭിലാഷിനെ ഈ പദവിയില്‍ നിന്നും വീണ്ടും സ്ഥലംമാറ്റി.

പിണറായി വിജയന്റെ പിആര്‍ ടീമില്‍ പ്രവര്‍ത്തിയാള്‍ വകുപ്പിന്റെ പിആര്‍ഒ ആയി വേണ്ട നിലപാട് വനം മന്ത്രി ഷിബു ബേബി ജോണ്‍ എടുത്തു. മുഖ്യമന്ത്രിയേയും ഇക്കാര്യം അറിയിച്ചു. തുടര്‍ന്നാണ് അഭിലാഷിനെ വീണ്ടും മാറ്റിയത്. ഭരണമാറ്റത്തിന് പിന്നാലെ സ്ഥലമാറ്റ നടപടികള്‍ ഉണ്ടാകുന്നത് പതിവാണ്. എന്നാല്‍ അഞ്ച് ദിവസത്തിനിടെ രണ്ട് ട്രാന്‍സ്ഫര്‍ എന്നത് വിചിത്രമായ സംഭവമാണ്. രാഷ്ട്രീയപ്രേരിതം എന്ന വിമര്‍ശം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News