സ്വര്ണ വിലയില് വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ
Kochi, 10 ജൂണ്‍ (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. ഗ്രാമിന് 395 രൂപയും പവന് 3160 രൂപയും കുറഞ്ഞു. സമീപകാലത്ത് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. നിലവില്‍ ഗ്രാമിന് 13,645 രൂപയിലും പവന് 1,09,160 രൂപയി
Gold prices rise for second consecutive day in bullion market, silver prices also increase


Kochi, 10 ജൂണ്‍ (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. ഗ്രാമിന് 395 രൂപയും പവന് 3160 രൂപയും കുറഞ്ഞു. സമീപകാലത്ത് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. നിലവില്‍ ഗ്രാമിന് 13,645 രൂപയിലും പവന് 1,09,160 രൂപയിലുമാണ് വ്യാപാരം. ഈ മാസം ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണം.

രാജ്യാന്തര വിപണിയിലും കനത്ത ഇടിവാണുണ്ടായത്. രാജ്യാന്തരവില കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 150 ഡോളറിലേറെ ഇടിഞ്ഞ് ഔൺസിന് 4180 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ വ്യാപാരം.

യുഎസ്– ഇറാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായതും ക്രൂഡ് ഓയിൽ വിലവർധനയും യുഎസ് ഡോളർ, ബോണ്ട് യീൽഡ് എന്നിവയുടെ മുന്നേറ്റവുമാണ് വിലയിടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

---------------

Hindusthan Samachar / Sreejith S


Latest News