ഹിറ്റ്ലര് അനുകൂല പ്രസ്താവന വേണ്ട്; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കോണ്ഗ്രസിന്റെ താക്കീത്
New delhi, 10 ജൂണ്‍ (H.S.) ഹിറ്റ്‌ലര്‍ അനുകൂല പ്രസ്താവന നടത്തിയ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് താക്കിത് നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഏകാധിപതിയായ ഹിറ്റ്‌ലര്‍ അനുകൂല പ്രസ്താവനകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഐസിസി രേവന്ത് റെഡ്ഡിയെ അറ
revanth


New delhi, 10 ജൂണ്‍ (H.S.)

ഹിറ്റ്‌ലര്‍ അനുകൂല പ്രസ്താവന നടത്തിയ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് താക്കിത് നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഏകാധിപതിയായ ഹിറ്റ്‌ലര്‍ അനുകൂല പ്രസ്താവനകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഐസിസി രേവന്ത് റെഡ്ഡിയെ അറിയിച്ചു. പ്രസ്താവനകളില്‍ അച്ചടക്കം വേണമെന്നും പാര്‍ട്ടി നിലപാട് മനസിലാക്കി പ്രതികരിക്കണമെന്നും നേതാക്കള്‍ക്ക് എഐസിസി നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ ഭൂമിയും തണ്ണീര്‍ത്തടങ്ങളും കയ്യേറുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ രൂപീകരിച്ച ദൗത്യസേനയ്ക്ക് 'ഹൈഡ്ര' എന്ന പേര് നല്‍കിയതാണ് വിവാദത്തിന്റെ തുടക്കം. ദൗത്യസേനയ്ക്ക് ഈ പേര് നല്‍കാന്‍ പ്രചോദനം ഉള്‍ക്കൊണ്ടത് ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്നാണെന്ന് രേവന്ത് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഹിറ്റ്ലര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കാണ് ഹൈഡ്ര. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രഹസ്യസംഘത്തിന്റെ പേരും ഹൈഡ്ര എന്നായിരുന്നു. ആരെയും കൊലപ്പെടുത്താന്‍ ശേഷിയുള്ളവരായിരുന്നു ഈ സംഘം. അതിനാല്‍ ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സേനയ്ക്ക് ഹൈഡ്ര എന്ന് പേരിട്ടത് എന്നായിരുന്ന രേവന്ത് റെഡ്ഡി പറഞ്ഞത്.

പ്രസ്താവനയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഏകാധിപതിയെ ആരാധിക്കുന്ന ഒരാളെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി കൊണ്ട് നടക്കുന്നത് എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ചരിത്രപരമായി ഈ പരാമര്‍ശത്തില്‍ തെറ്റുണ്ട്. ഹൈഡ്ര എന്ന പേരില്‍ ഒരു സംഘം ഹിറ്റ്‌ലര്‍ക്ക് ഉണ്ടായിരുന്നതായി തെളിവുകളില്ല. പ്രശസ്തമായ 'മാര്‍വല്‍ കോമിക്സിലെ' ഒരു സാങ്കല്‍പ്പിക തീവ്രവാദ സംഘടനയുടെ പേരാണ് ഹൈഡ്ര. ഒരു മുന്‍ നാസി ഉദ്യോഗസ്ഥനായ ബാരണ്‍ വോണ്‍ സ്ട്രക്കര്‍ ആണ് മാര്‍വല്‍ കഥകളില്‍ ഈ സംഘടന രൂപീകരിക്കുന്നത്. ഈ സാങ്കല്‍പ്പിക കഥയാകാം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

---------------

Hindusthan Samachar / Sreejith S


Latest News