സൈനിക ക്യാമ്പില് സ്ഫോടനം; ഉറിയില് രണ്ട് സൈനികര്ക്ക് ദാരുണാന്ത്യം
Kashmir, 10 ജൂണ്‍ (H.S.) ജമ്മു കശ്മീരിലെ സൈനിക ക്യാംപില്‍ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഐരോളി സ്വദേശി ചവാന്‍ വിക്രം ബാലകൃഷ്ണ, ഷാപ്പൂര്‍ സ്വദേശി അര്‍ജുന്‍ ജാദവ് രാജീന്ദ്ര എന്നിവരാണ് മരിച്ചത്. ബാരാമുള്ള ജില്ലയിലുള്ള ഉറി
3 Army officers survive helicopter crash in Leh on Wednesday


Kashmir, 10 ജൂണ്‍ (H.S.)

ജമ്മു കശ്മീരിലെ സൈനിക ക്യാംപില്‍ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഐരോളി സ്വദേശി ചവാന്‍ വിക്രം ബാലകൃഷ്ണ, ഷാപ്പൂര്‍ സ്വദേശി അര്‍ജുന്‍ ജാദവ് രാജീന്ദ്ര എന്നിവരാണ് മരിച്ചത്. ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് (എല്‍.ഒ.സി.) സമീപമാണ് സംഭവം. കഴിഞ്ഞദിവസം വൈകുന്നേരമാണ് അപകടം നടന്നത്. അബദ്ധത്തിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം.

ഉറിയിലെ കമല്‍കോട്ട് മേഖലയിലുള്ള സൈനിക ക്യാമ്പിലുണ്ടായ സ്‌ഫോടനത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ വ്യോമമാര്‍ഗം ശ്രീനഗറിലെ ബദാമിബാഗ് കന്റോണ്‍മെന്റിലുള്ള സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ഇരുവരും മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

അപകടത്തെക്കുറിച്ച് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സംഭവത്തില്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

---------------

Hindusthan Samachar / Sreejith S


Latest News