Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ജൂണ്‍ (H.S.)
പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന കോടികളുടെ അഴിമതിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടന്ന അഴിമതി സംബന്ധിച്ച് കായികവകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് പിന്നാലെ തന്നെ മന്ത്രി ഒ ജെ ജനീഷ് ഉത്തരവിട്ടിരുന്നു. കായിക വികസനത്തിനുള്ള മുന്‍ കേന്ദ്ര പദ്ധതിയായ പൈക്ക വഴി കേരളത്തിന് അനുവദിച്ച തുകയില്‍ 12 കോടി രൂപ കാണാതായ സംഭവത്തിലാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെ രക്ഷപ്പെടാന്‍ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്പോര്ട്സ് കൗണ്സിലില് അംഗങ്ങള്‍ രാജിവച്ച് ഒഴിയുകയാണ്.
ഭരണമാറ്റം ഉണ്ടായതോടെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കൗണ്‍സില്‍ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ വി.പി.സാനു രാജിവച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ കൗണ്‍സിലില്‍ തുടര്‍ന്നു. അഴിമതിയില്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ വൈസ് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്തിനൊപ്പം 7 സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും കൂട്ടരാജി സമര്‍പ്പിച്ചു.് കായികവകുപ്പ് സെക്രട്ടറിക്കാണ് രാജി കത്തയച്ചത്.
കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്തായിരുന്നു മുന്‍പ് പൈക്ക പദ്ധതിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍. അതുകൊണ്ട് തന്നെ രഞ്ജിത്ത് അറിയാതെ 12 കോടിയുടെ അഴിമതി നടക്കില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടര്‍ന്നാല്‍ അന്വേഷണം കടുക്കും എന്ന വിലയിരുത്തലിലാണ് രാജി. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ രാജി സ്വീകരിക്കേണ്ടെന്നാണു മന്ത്രിയുടെ നിലപാട്. അഴിമതി നടത്തിയവരെ വിടില്ലെന്ന നിലപാട് തന്നെയാണ് മന്ത്രി എടുത്തിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S