റയില്വേയില് 4,703 കോടി രൂപയുടെ പദ്ധതികള്; പ്രഖ്യാപിച്ച് മന്ത്രി അശ്വിനി വൈഷ്ണവ്.
New delhi, 10 ജൂണ്‍ (H.S.) 4,703 കോടി രൂപയുടെ മൂന്ന് പ്രധാന അടിസ്ഥാന സൗകര്യ അനുമതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് സുപ്രധാന പദ്ധതികള്‍ക്ക് അനുമതി ലഭിച്ചത്. അഹമ്മദാബാദ് മെട്ര
Ashwini Vaishnav


New delhi, 10 ജൂണ്‍ (H.S.)

4,703 കോടി രൂപയുടെ മൂന്ന് പ്രധാന അടിസ്ഥാന സൗകര്യ അനുമതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് സുപ്രധാന പദ്ധതികള്‍ക്ക് അനുമതി ലഭിച്ചത്. അഹമ്മദാബാദ് മെട്രോ വിപൂലീകരണം, ആന്ധ്രപ്രദേശിലെ അമരാവതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസ്, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി താമസസൗകര്യമൊരുക്കുന്നതിനായി ക്വാര്‍ട്ടേഴ്സ് എന്നീ പദ്ധതികള്‍ക്കാണ് കേന്ദ്രാനുമതി ലഭിച്ചതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മേഖലയില്‍ ധാരാളം തൊഴില്‍ അവസരങ്ങലും പ്രതീക്ഷിക്കുന്നു.

കോടേശ്വര്‍ റോഡ് മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള 6 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ മെട്രോ പാത നിര്‍മ്മിക്കുന്നത്. 6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴി 2,169 കോടി രൂപ ചെലവില്‍ 4 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കും. 4 എലിവേറ്റഡ് സ്റ്റേഷനുകളും 1 ഭൂഗര്‍ഭ സ്റ്റേഷനും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വിപുലീകരണം അഹമ്മദാബാദിന്റെ മൊത്തം മെട്രോ ശൃംഖലയില്‍ തന്നെ വലിയ മാറ്റമുണ്ടാക്കും. 2030 ലെ അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു പ്രധാന ഗതാഗത ലിങ്കായി ഇത് പ്രവര്‍ത്തിക്കും.

അഹമ്മദാബാദ്, ഗാന്ധിനഗര്‍, ഗിഫ്റ്റ് സിറ്റി എന്നിവിടങ്ങളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് വേഗത്തിലുള്ള കണക്റ്റിവിറ്റിയും സര്‍ദാര്‍ നഗര്‍, കോട്ടേശ്വര്‍, ഭട്ട് പ്രദേശങ്ങളിലെ റെസിഡന്‍ഷ്യല്‍, ഇന്‍ഡസ്ട്രിയല്‍ ഹബ്ബുകളെ ബന്ധിപ്പിക്കുന്നതിനും റെയില്‍വേ, ബുള്ളറ്റ് ട്രെയിന്‍, ബസ് ടെര്‍മിനലുകള്‍ എന്നിവയുമായി മള്‍ട്ടിമോഡല്‍ സംയോജനം സാധ്യമാക്കുന്നതിനും ഇത് സഹായിക്കും. നിര്‍മ്മാണം ഏകദേശം 2,500 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News