രാജ്യസഭാ എംപി സുസ്മിത ദേവ് രാജിവച്ചു; തൃണമൂല് കോണ്ഗ്രസിന് കനത്ത് തിരിച്ചടി
New delhi, 10 ജൂണ്‍ (H.S.) തൃണമൂല്‍ കോണ്‍ഗ്രസിനെ എംപിമാര്‍ കൈവിടുന്നത് തുടരുന്നു. രാജ്യസഭാ എംപി സുസ്മിത ദേവ് രാജിവച്ചു. ഒരാഴ്ചയ്ക്കിടെ തൃണമൂലിനുണ്ടാകുന്ന രണ്ടാമത്തെ പ്രഹരമാണിത്. കഴിഞ്ഞ ദിവസം എംപി സുഖേന്ദു ശേഖര്‍ റോയിയും രാജിവച്ചിരുന്നു. രാജിസംബന്ധ
susmitha dev


New delhi, 10 ജൂണ്‍ (H.S.)

തൃണമൂല്‍ കോണ്‍ഗ്രസിനെ എംപിമാര്‍ കൈവിടുന്നത് തുടരുന്നു. രാജ്യസഭാ എംപി സുസ്മിത ദേവ് രാജിവച്ചു. ഒരാഴ്ചയ്ക്കിടെ തൃണമൂലിനുണ്ടാകുന്ന രണ്ടാമത്തെ പ്രഹരമാണിത്. കഴിഞ്ഞ ദിവസം എംപി സുഖേന്ദു ശേഖര്‍ റോയിയും രാജിവച്ചിരുന്നു. രാജിസംബന്ധിച്ച് രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന് സുസ്മിത കത്തയച്ചു. രാജിക്കത്ത് ഉടന്‍ സ്വീകരിക്കണമെന്നാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടത്.

അസമിലെ സില്‍ച്ചാറില്‍ നിന്നുള്ള കോണ്‍ഗ്രസ് മുന്‍ ലോക്‌സഭാംഗമായിരുന്നു സുസ്മിത. 2019ലെ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ അവര്‍ കോണ്‍ഗ്രസ് വിട്ടു. 2021-ലാണ് സുസ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് രാജ്യസഭ എംപിമാര്‍ രാജിവച്ചതോടെ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. ഇന്ത്യാസഖ്യത്തിന്റെ യോഗത്തിനായി മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയിലുള്ളപ്പോഴായിരുന്നു സുഖേന്ദുവിന്റെ രാജി.

രാജിവച്ച സുസ്മിത ബിജെപി നേതാക്കളഉമായി ചര്‍ച്ച നടത്തി. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായാണ് കൂടിക്കാഴ്ച നടത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News