ഷിഗെല്ല വ്യാപനം നിയന്തരണവിധേയം; സമ്പര്ക്കത്തിലൂടെ പടരുന്നതായി സംശയം; പ്രതിരോധ പ്രവര്ത്തനം ഊര്ജ്ജിതമാക്കി
Wayanad, 10 ജൂണ്‍ (H.S.) വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഷിഗല്ലബാധയില്‍ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. നിലവില്‍ രോഗം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ കൂടുതല്‍ പേര്‍ക്
shigella


Wayanad, 10 ജൂണ്‍ (H.S.)

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഷിഗല്ലബാധയില്‍ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. നിലവില്‍ രോഗം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ കൂടുതല്‍ പേര്‍ക്കും ഷിഗെല്ല ബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ് എന്നാണ് സംശയിക്കുന്നത്. അതുകൊണ്ട് തന്നെ അത് അനുസരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതും ഫലം കാണും എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍.

രോഗം പടര്‍ന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കും. അതുകൂടി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പെരുകുന്നതും പടരുന്നതും. അത് കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് പ്രതിരോധം ഒരുക്കുന്നത്.

ഷിഗെല്ലയുടെ സാന്നിധ്യമുള്ള വസ്തുക്കളിലുള്ള സ്പര്‍ശം, ശുചിയല്ലാത്ത ഭക്ഷണം, മലിനമായ ജലം, രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗി ഉപയോഗിച്ച ശുചിമുറിയുടെ ഉപയോഗത്തിലൂടെയും, രോഗി പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ, തടാകങ്ങള്‍, നീന്തല്‍കുളങ്ങള്‍ മുതലായവയിലെ വെള്ളത്തിലൂടെ, രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെ എന്നിവയിലൂടെ എല്ലാം രോഗം പകരാം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനുള്ള പ്രവര്‍ത്തനവും പുരോഗമിക്കുന്നുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News