Enter your Email Address to subscribe to our newsletters

Ernakulam , 11 ജൂണ് (H.S.)
സംസ്ഥാന വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ളപൊതുതാത്പര്യ ഹർജിയിൽ സർക്കാരിൻ്റെ മറുപടി തേടി ഹൈക്കോടതി. ബിജെപി സംസ്ഥാന അധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.
2025 ലെ വഖഫ് നിയമ ഭേദഗതി പ്രകാരം അമുസ്ലീം അംഗങ്ങളുടെ നിയമനം നടപ്പിലാക്കണമെന്നാണ് ആവശ്യം.2025 ഏപ്രിലിൽ വഖഫ് ബോർഡ് നിയമനം സംബന്ധിച്ച് ഭേദഗതി വന്നെങ്കിലും സംസ്ഥാനത്ത് നടപ്പിലാക്കിയില്ല .9 അംഗങ്ങളെ നിയമിച്ചെങ്കിലും അമുസ്ലീം അംഗങ്ങളുടെ നിയമനം നടത്തിയില്ലെന്നും ഹർജിയിൽ വാദമുണ്ട്.
അമുസ്ലീം അംഗങ്ങളെ നിയമിക്കാതെയുള്ള വഖഫ് ബോർഡിൻ്റെ പ്രവർത്തനം തടയണമെന്ന ഇടക്കാല ഉത്തരവും ഹർജിയിൽ ഷോൺ ജോർജ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുതാൽപ്പര്യ ഹർജിയിൽ രണ്ടാഴ്ച്ചയ്ക്കകം സർക്കാർ വിശദീകരണം നൽകണം. രണ്ടാഴ്ച്ചയ്ക്കു ശേഷം ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
എന്താണ് വഖഫ് ബോർഡ്
ഇന്ത്യൻ ഭരണഘടനയുടെ 26-ാം വകുപ്പ് പ്രകാരം ഇന്ത്യയിലെ എല്ലാ മതസ്ഥർക്കും തങ്ങളുടെ സ്ഥാപനങ്ങൾ നിർമിക്കാനും കൈകാര്യം ചെയ്യാനും മൗലികാവകാശം ഉറപ്പു നൽകുന്നുണ്ട്. എല്ലാ മത സമുദായങ്ങളിലും ഈ കൃത്യനിർവഹണത്തിന് സർക്കാർ പിന്തുണയുള്ള സംവിധാനങ്ങളുണ്ട്. ഓരോ സംസ്ഥാനത്തിനും ഓരോ വഖഫ് ബോർഡ് ഉണ്ട്. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ, രേഖകൾ സൂക്ഷിക്കൽ, ഉപയോഗം നിരീക്ഷിക്കൽ തുടങ്ങിയവയാണ് ഉറപ്പാക്കുക എന്നാണ് വഖഫ് ബോർഡുകളുടെ ഉത്തരവാദിത്തം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR