ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ മുന് പ്രസ്താവനയ്ക്ക് മറുപടിയുമായി കെ കെ ശൈലജ.
Kasaragod , 11 ജൂണ് (H.S.) ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ മുന് പ്രസ്താവനയ്ക്ക് മറുപടിയുമായി കെ കെ ശൈലജ. ഭരിക്കുന്ന പാർട്ടി നോക്കിയിട്ടില്ല നിപയും കോവിഡും വരുന്നതെന്നും കൃത്യമായ പ്രതിരോധ നടപടി സ്വീകരിക്കലാണ് ഭരിക്കുന്നവരുടെ ഉത്തരവാദിത്തമെന്നും
K K shailaja


Kasaragod , 11 ജൂണ് (H.S.)

ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ മുന് പ്രസ്താവനയ്ക്ക് മറുപടിയുമായി കെ കെ ശൈലജ. ഭരിക്കുന്ന പാർട്ടി നോക്കിയിട്ടില്ല നിപയും കോവിഡും വരുന്നതെന്നും കൃത്യമായ പ്രതിരോധ നടപടി സ്വീകരിക്കലാണ് ഭരിക്കുന്നവരുടെ ഉത്തരവാദിത്തമെന്നും ശൈലജ ടീച്ചർ പറഞ്ഞു.

തന്നെ നിപ റാണിയെന്ന് വിളിച്ച് അപമാനിച്ചിരുന്നു. അത്തരത്തിലുള്ള പ്രതികരണം താൻ നടത്തില്ലെന്നും കെ കെ ശൈലജ ടീച്ചർ ചൂണ്ടിക്കാട്ടി. നിപയിൽ വല്ലാതെ ഭയപ്പെടേണ്ട, എന്നാൽ വളരെ അധികം ശ്രദ്ധിക്കണം. ഇപ്പോൾ കൃത്യമായ പ്രോട്ടോകോളും എസ്ഒപി ഉണ്ട്. ഒരു കേസ് വരുമ്പോൾ തന്നെ പ്രതിരോധിക്കാൻ ആരോഗ്യ രംഗം സജ്ജമാണ്. പകർച്ച ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നും മുൻ ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

പ്രതിരോധ മരുന്ന് ഉണ്ട്, ഇല്ലെങ്കിൽ അത് ലഭ്യമാക്കണം. കൃത്യവിലോപം കാണിക്കാതെ ജാഗ്രതയോടെ രോഗങ്ങളെ നേരിടണം. കക്ഷി രാഷ്ട്രീയം നോക്കാതെ കൂട്ടായി പ്രതിരോധം തീർക്കണം. കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ശൈലജ പറഞ്ഞു. പ്രതിരോധ മരുന്ന് ഇല്ലെങ്കിൽ സ്റ്റോക്ക് ചെയ്യണം. ഉദ്യോഗസ്ഥർ സജ്ജരാണ് .അവരെ കൃത്യമായി നയിച്ചാൽ പ്രതിരോധം സാധ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

കാര്യങ്ങൾ മനസിലാക്കാതെ ആയിരുന്നു അന്നത്തെ നേതാക്കളുടെ പ്രതികരണങ്ങൾ. പൂനെയിലേക്ക് സാമ്പിൾ അയക്കുന്നത് കേന്ദ്ര പ്രോട്ടോകോള് പ്രകാരം ആണ്. അതിനെയും അന്ന് പരിഹസിച്ചിരുന്നു. കടുത്ത സാഹചര്യം നേരിടുമ്പോൾ വീഴ്ച്ച ഉണ്ടെങ്കിൽ വിമർശിക്കണം. അല്ലാതെ നല്ലത് ചെയ്യുമ്പോൾ അങ്ങനെ കളിയാക്കരുതെന്നും ശൈലജ പറഞ്ഞു.

കാഫിർ സ്ക്രീൻ ഷോട്ടിൽ കേസന്വേഷിക്കേണ്ടത് ശത്രുത മനോഭാവം കൊണ്ടല്ല,എല്ലാം അന്വേഷിക്കട്ടെ. സൈബർ മേഖലയിലെ അത്തരം പ്രവർത്തനം എല്ലാം നിരുത്സാഹപ്പെടുത്തണം. രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടതെന്നും അവർ കൂട്ടുച്ചേർത്തു. കണ്ണൂരിൽ വീണാ ജോർജിന് നേരെയുണ്ടായ അതിക്രമത്തിൽ സംഘർഷവസ്ഥ സൃഷ്ടിച്ചത് ശരിയല്ല. കുറ്റപത്രം നോക്കി ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ടീച്ചർ പറഞ്ഞു.

അതേസമയം മുമ്പ് നിപ പടർന്നപ്പോൾ പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനും പരിഭ്രാന്തി സൃഷ്ടിക്കാതിരിക്കാൻ ഫലപ്രദമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാനുമുള്ള അന്നത്തെ ആരോഗ്യ മന്ത്രി ആയിരുന്ന ശൈലജ ടീച്ചറുടെ കഴിവ് ആഗോള ശ്രദ്ധ നേടിയിരുന്നു. ബിബിസി ഉൾപ്പെടെയുള്ള നിരവധി ആഗോള മാധ്യമങ്ങൾ കേരള മാതൃകയെ പ്രശംസിച്ചു. പകർച്ചവ്യാധിയെ നേരിടുന്നതിൽ നടത്തിയ ശ്രമങ്ങൾക്ക് ഐക്യരാഷ്ട്രസഭ അവരെ ആദരിച്ചു.

അന്ന് മുരളീധരന് ചോദിച്ചത്?

ഈ അടുത്തകാലത്തൊരു രോഗം വന്നു, നിപ. അത് കേരളത്തില് മാത്രമാണ് ഉണ്ടായത്. വവ്വാലില് നിന്നാണ് രോഗം ഉത്ഭവിച്ചതെന്നും ശാസ്ത്രീയമായി കണ്ടെത്തി. കെ കരുണാകരനും എകെ ആന്റണിയുമൊക്കെ ഭരിച്ചപ്പോള് കേരളത്തില് വവ്വാലുകള് ഉണ്ടായിരുന്നു. എന്താണ് ഇപ്പോള് രോഗം പടരാനുള്ള കാരണം, അന്ന് മുരളീധരന് ചോദിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News