ചിന്നക്കനാലിൽ കാൽ നൂറ്റാണ്ടിന് ശേഷം ഭൂമിക്ക് പട്ടയമായി, 236 കുടുംബങ്ങൾക്ക് ഇനി സ്വന്തം മണ്ണ്
Idukki , 11 ജൂണ് (H.S.) ചിന്നക്കനാൽ മുത്തമ്മ ഉന്നതിയിലെ 236 കുടുംബങ്ങള്ക്ക് ഇനി സ്വന്തം മണ്ണിൽ തലയുയർത്തി നിർഭയം ജീവിക്കാം. തലമുറകളായി ഇവർ നെഞ്ചിലേറ്റിയ വലിയൊരു സ്വപ്നത്തിനാണ് ഇപ്പോൾ നിയമപരമായ അവകാശ രേഖയിലൂടെ ജീവൻ ലഭിച്ചിരിക്കുന്നത്. നീണ്ട 25 വർഷത
CHINNAKANAL UNNATHI


Idukki , 11 ജൂണ് (H.S.)

ചിന്നക്കനാൽ മുത്തമ്മ ഉന്നതിയിലെ 236 കുടുംബങ്ങള്ക്ക് ഇനി സ്വന്തം മണ്ണിൽ തലയുയർത്തി നിർഭയം ജീവിക്കാം. തലമുറകളായി ഇവർ നെഞ്ചിലേറ്റിയ വലിയൊരു സ്വപ്നത്തിനാണ് ഇപ്പോൾ നിയമപരമായ അവകാശ രേഖയിലൂടെ ജീവൻ ലഭിച്ചിരിക്കുന്നത്. നീണ്ട 25 വർഷത്തെ കാത്തിരിപ്പിനും നിരന്തര പോരാട്ടങ്ങൾക്കുമാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഇത് കേവലം ഒരു കടലാസ് തുണ്ടല്ല, മറിച്ച് ചിന്നക്കനാലിലെ സാധാരണക്കാരായ തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും ജീവിതത്തിൻ്റെ മേൽവിലാസമാണ്.

ചരിത്രപരമായ ഭൂവിതരണം: അഞ്ച് പതിറ്റാണ്ടിൻ്റെ പശ്ചാത്തലം

അഞ്ച് പതിറ്റാണ്ട് മുൻപ് ടാറ്റ കമ്പനിയിൽ നിന്നും സർക്കാർ ഏറ്റെടുത്ത സർവേ നമ്പർ 121-ൽ ഉൾപ്പെട്ട 49 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഈ ചരിത്രപരമായ ഭൂവിതരണം നടന്നത്. 1963-ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ പ്രത്യേക ചട്ടപ്രകാരമാണ് ഈ 236 കുടുംബങ്ങൾക്ക് സർക്കാർ ഇപ്പോൾ ഉപാധിരഹിത പട്ടയം അനുവദിച്ചിരിക്കുന്നത്. ആകെ 49 ഏക്കറിൽ 30 ഏക്കറിലധികം ഭൂമിക്കാണ് ഇപ്പോൾ നിയമപരമായ പട്ടയം വിതരണം ചെയ്തത്.

ഗുണഭോക്താക്കൾ: രണ്ട് സെൻ്റ് മുതൽ 60 സെൻ്റ് വരെ കൈവശം വച്ചിരുന്ന സാധാരണക്കാരായ തൊഴിലാളികളാണ് ഈ ഭൂമിയുടെ യഥാർഥ അവകാശികളായി മാറിയത്. നിലവിലെ നിയമപ്രകാരം പരമാവധി ഒരു ഏക്കർ ഭൂമി വരെയാണ് ഈ ചട്ടപ്രകാരം ഒരാൾക്ക് നൽകാൻ സാധിക്കുക.

വരുംകാല വികസന സാധ്യതകളും യാത്രാസൗകര്യങ്ങളും കൂടി പരിഗണിച്ച് അഞ്ച് ഏക്കറോളം ഭൂമി റോഡിനായി നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. ദേവികുളം എംഎൽഎ എ രാജ പട്ടയ വിതരണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്വന്തം മണ്ണിൽ അവകാശികളായി മാറിയതിൻ്റെ സന്തോഷത്തിലാണ് ഇവിടുത്തെ ജനങ്ങൾ.

പ്രതികൂല സാഹചര്യങ്ങളെ മറികടന്ന റവന്യൂ സംഘംപ്രതികൂല സാഹചര്യങ്ങളിലും ജനങ്ങളുടെ ഈ വലിയ സ്വപ്നത്തിന് കാവലിരുന്ന്, നടപടികൾ വേഗത്തിലാക്കിയത് പ്രാദേശിക റവന്യൂ സംഘത്തിൻ്റെ കഠിനാധ്വാനത്തിലൂടെയാണ്. ചിന്നക്കനാൽ മുൻ വില്ലേജ് ഓഫീസർ വി. സന്തോഷ് കുമാർ, വില്ലേജ് ഓഫിസർ സി. രെഞ്ജിത്ത്, സ്പെഷ്യൽ വില്ലേജ് ഓഫീസർ ഗുൽസാരിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തിൻ്റെ അശ്രാന്ത പരിശ്രമമാണ് ഈ ചരിത്രനേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്.അവശേഷിക്കുന്നവർക്കും ഉടൻ പട്ടയം.

ഇനി ഏകദേശം 12 ഏക്കറോളം ഭൂമി മാത്രമാണ് ഇവിടെ അവശേഷിക്കുന്ന കൈവശക്കാർക്ക്പ തിച്ചുനൽകാനുള്ളത്. ഇതിനായുള്ള നടപടികളും റവന്യൂ വകുപ്പ് വേഗത്തിൽ പൂർത്തിയാക്കും, - അധികൃതർ വ്യക്തമാക്കി. എന്തായാലും, സ്വന്തം മണ്ണിൽ അവകാശത്തോടെ ജീവിക്കാനും വരും തലമുറയ്ക്ക് സുരക്ഷിതമായ സമ്പാദ്യമായി ഇത് കൈമാറാനുമുള്ള ഈ ജനതയുടെ ദീർഘകാല പോരാട്ടത്തിനാണ് ഇപ്പോൾ ഔദ്യോഗികമായി അംഗീകാരം ലഭിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News