ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി മങ്കരയിൽ പൊലീസ് നടത്തിയ ലഹരി വേട്ടയിൽ പിടികൂടിയത് വന് തോതിൽ പാന് മസാല.
Palakkad , 11 ജൂണ് (H.S.) ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി മങ്കരയിൽ പൊലീസ് നടത്തിയ ലഹരി വേട്ടയിൽ പിടികൂടിയത് വന് തോതിൽ പാന് മസാല. മങ്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മാങ്കുറിശ്ശിയിലാണ് ലോറിയുടെ പിറക് വശം നിറയെ പാന് മസാലകയും ഹാന്സും കണ്ടെത്തിയത്. പരിശോ
Operation thoofan


Palakkad , 11 ജൂണ് (H.S.)

ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി മങ്കരയിൽ പൊലീസ് നടത്തിയ ലഹരി വേട്ടയിൽ പിടികൂടിയത് വന് തോതിൽ പാന് മസാല. മങ്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മാങ്കുറിശ്ശിയിലാണ് ലോറിയുടെ പിറക് വശം നിറയെ പാന് മസാലകയും ഹാന്സും കണ്ടെത്തിയത്. പരിശോധന കണ്ട ഉടന് തന്നെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടുകയായിരുന്നു. ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരും മങ്കര പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് വൻതോതിൽ പാൻ മസാല കടത്തുകയായിരുന്ന വാഹനം കസ്റ്റഡിയിലെടുത്തത്.

പാലക്കാട് ഭാഗത്തു നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന കെ എൽ 70 എച്ച് 3009 നമ്പർ ബൊലേറോ മാക്സ് പിക്കപ്പ് വാനിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയിരുന്നത്. ജി.എസ്.ടി ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് മങ്കര പൊലീസിലെ നൈറ്റ് പട്രോളിംഗ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. തുടർന്ന് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ നിരവധി ചാക്കുകളിലായി ഒളിപ്പിച്ച നിലയിൽ പാൻ മസാല ശേഖരം കണ്ടെത്തിയത്. ഓടി രക്ഷപ്പെട്ട ഡ്രൈവറെ ഇരുവരെ കണ്ടെത്താനായില്ല.

ലഹരിക്കെതിരെയുള്ള വിജയഗാഥ രചിക്കാന് ഓപ്പറേഷന് തൂഫാന്

അനുദിനം പെരുകി വരുന്ന ലഹരിവസ്ഥുക്കളുടെ ഉപയോഗത്തിനെതിരെയാണ് സംസ്ഥാന സർക്കാർ ഓപ്പറേഷന് തൂഫാന് തുടക്കമിട്ടത്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളിലും അതിർത്തി മേഖലകളിലും കർശനമായ പരിശോധനകളും ലഹരിക്കെതിരെയുള്ള ബോധവൽകരണ ക്ലാസുകളും നടക്കുകയാണ്. ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇതുവരെ ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുകയും 1500ൽ അധികം പേരെ അറസ്റ്റ് ചെയുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 215 കേസുകൾ റിപ്പോർട്ട് ചെയ്യുകയും 233 പേരെ അറസ്റ്റും ചെയ്തു.

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ വ്യാപക പരിശോധനകളിൽ 139 ലഹരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 165 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിസര പ്രദേശങ്ങൾ പൊതു ഇടങ്ങൾ ബസ് സ്റ്റാൻഡുകൾ റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വയനാട് ജില്ലയിലും ലഹരിക്കെതിരെയുള്ള പോരാട്ടം വയനാട് പൊലീസ് ശക്തമാക്കിയിരുന്നു.ലഹരിമരുന്നുകളുടെ ഉപയോഗം,വിൽപന എന്നിവയെകുറിച്ചുള്ള വിവരങ്ങൾ പൊലീസിനെ നേരിട്ടോ വാട്ട്സ് ആപ്പ് വഴിയോ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായിരിക്കും നേരിട്ട് വിവരങ്ങളറിയിക്കാനുള്ള നമ്പർ- 9497979794, 9497927797, വാട്ട്സ് ആപ്പ് നമ്പർ- 9995966666.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News