19ആം തിയതിയിലെ ബജറ്റ് പ്രഖ്യാപനത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ.
Thrissur , 11 ജൂണ് (H.S.) 19ആം തിയതിയിലെ ബജറ്റ് പ്രഖ്യാപനത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ ബാധിക്ക
PRIVATE BUS WARNING STRIKE


Thrissur , 11 ജൂണ് (H.S.)

19ആം തിയതിയിലെ ബജറ്റ് പ്രഖ്യാപനത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ ബാധിക്കുമെന്നും സർക്കാർ പ്രത്യേകം പാക്കേജ് അനുവദിക്കണമെന്നും ആൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

''19ആം തീയതിയിലെ ബജറ്റ് പ്രഖ്യാപനത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേകം പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങും. സമരത്തിൻ്റെ തിയതി എല്ലാ ബസ് സംഘടനകളും കൂടി ആലോചിച്ചു തീരുമാനിക്കും. ഞങ്ങളുടെ ആശങ്ക നേരത്തെ തന്നെ മുഖ്യമന്ത്രിയേ അറിയിച്ചിരുന്നു.

5,000 കോടി രൂപ മുതല് മുടക്കുള്ള വ്യവസായമാണ് തങ്ങൾടേത്. സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ നയം എന്നു പറയുന്നു. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കണമെന്ന ആവശ്യം ഇനിയും സർക്കാർ പരിഗണിച്ചിട്ടില്ല. ഞങ്ങളുടെ യാത്രക്കാർ മറ്റ് ബസുകളിൽ കയറിയാൽ ഞങ്ങൾക്ക് നിലനിൽക്കാൻ ആവില്ല'' എന്നും ആൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. തൃശൂരിൽ ചേർന്ന സംഘടന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.

വരാനിരിക്കുന്ന ബജറ്റിനായി കാത്തിരിക്കുന്നു എന്നും സ്വകാര്യ ബസുകൾക്ക് സഹായകമായ പ്രഖ്യാപനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്ക്ക് സൗജന്യം അനുവദിക്കുന്നതിന് ഞങ്ങള് എതിരല്ല. എന്നാൽ സ്വകാര്യ മേഖലയെക്കൂടി പരിഗണിച്ച് വേണം സർക്കാർ പദ്ധതികള് പ്രഖ്യാപിക്കാൻ. 50 ലക്ഷം മുടക്കി ഒരു ബസ് റോഡിൽ ഇറക്കിയാൽ അത് മുതലാകണം. തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയല്ല ചെയ്യേണ്ടത്.കെഎസ്ആർടിസിയ്ക്ക് വേണ്ടി ബജറ്റിൽ 12000 കോടി പ്രഖ്യാപിച്ചതായി കണ്ടു. എന്നിട്ടും അങ്ങോട്ട് പൈസ കൊടുക്കേണ്ട അവസ്ഥയിലാണ് കെഎസ്ആർടിസി. ഇതിന് പുറമെയാണ് സർക്കാരിൻ്റെ സൗജന്യമെന്നും ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ആരോപിച്ചു.

വിദ്യാര്ഥികളുടെ നിരക്ക് വര്ധിപ്പിച്ചിട്ട് 15 വര്ഷമായി. സര്ക്കാര് പറഞ്ഞ പൈസയ്ക്കാണ് സ്വകാര്യ ബസുകള് ഓടുന്നത്. സര്വീസ് നിര്ത്തിയാല് നിരവധി പേര്ക്ക് തൊഴില് നഷ്ടമാകും. സ്വകാര്യ ബസുകള് നിലനില്ക്കാന് പാക്കേജ് വേണം. കെഎസ്ആര്ടിസിക്ക് നല്കുന്ന ആനുകൂല്യങ്ങള് സ്വകാര്യ ബസ് സര്വ്വീസിനും വേണം. മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില് ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കുണ്ടാകുമെന്നും ഉടമകള് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News