Enter your Email Address to subscribe to our newsletters

New delhi, 11 ജൂണ്‍ (H.S.)
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. പ്രകാശ് ചിക് ബരൈക് എംപി രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭ ചെയര്‍മാന്‍ സിപി രാധാകൃഷ്ണന് നല്‍കിയ കത്തിലൂടെയാണ് അദ്ദേഹം രാജിവിവരം കൈമാറിയത്. മൂന്ന് ദിവസത്തിനിടെ രാജിവെക്കുന്ന മൂന്നാമത്തെ ടിഎംസി എംപിയാണ് പ്രകാശ് ബരൈക്. സുഷ്മിത ദേവ്, സുഖേന്ദു ശേഖര്‍ റേ എന്നിവരായിരുന്നു ബുധനാഴ്ചയും ചൊവ്വാഴ്ചയുമായി രാജിവെച്ച എംപിമാര്‍. സുഖേന്ദു ശേഖര്‍ ബിജെപി നേതാവ് ഭൂപേന്ദര്‍ യാദവുമായും സുഷ്മിത ദേവ് ഹിമന്ത ബിശ്വ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ബിജെപിയില്‍ ചേരുന്നുവെന്ന ചര്‍ച്ചകള്‍ ഇതോടെ സജീവമായി.
തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പുറത്തുപോവുമെന്നാണ് സൂചനകള്‍. പാര്‍ലമെന്റില്‍ 28 ലോക്സഭാ അംഗങ്ങളും 12 രാജ്യസംഭാംഗങ്ങളുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. ലോക്സഭയില്‍ നിന്ന് 20 എംപിമാര്‍ ഇതിനോടകം തന്നെ അതൃപ്തി പ്രകടമാക്കിക്കൊണ്ട് എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള പിളര്‍പ്പ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടാല്‍ പ്രത്യേക സംഘമായി പ്രവര്‍ത്തിക്കാണ് വിമതരുടെ നീക്കം. ബിജെപിയില്‍ ലയിക്കില്ലെന്നും പകരം എന്‍ഡിഎയുടെ നിയമനിര്‍മ്മാണ അജണ്ടയെ പിന്തുണയ്ക്കുന്ന ഒരു പ്രത്യേക പാര്‍ലമെന്ററി ഗ്രൂപ്പായി പ്രവര്‍ത്തിക്കാണ് ഉദ്ദേശിക്കുന്നതെന്ന് 20 എംപിമാരുടെ വിമത നീക്കത്തിന് നേതൃത്വം കൊടുത്ത കകോലി ഘോഷ് വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S