അന്സിബയ്ക്ക് താരസംഘടനയുടെ നോട്ടീസ്; അമ്മയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതില് വിശദീകരണം നല്കണം
Kochi, 11 ജൂണ്‍ (H.S.) താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കാരണം കാണിക്കല്‍ നോട്ടീസ്. നടി അന്‍സിബ ഹസനാണ് അമ്മ ഭരണസമിതി നോട്ടീസ് അയച്ചത്. പരസ്യപ്രതികരണങ്ങള്‍ സംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഘട
ansiba


Kochi, 11 ജൂണ്‍ (H.S.)

താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കാരണം കാണിക്കല്‍ നോട്ടീസ്. നടി അന്‍സിബ ഹസനാണ് അമ്മ ഭരണസമിതി നോട്ടീസ് അയച്ചത്. പരസ്യപ്രതികരണങ്ങള്‍ സംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. അതുകൊണ്ട് തന്നെ ആരോപണങ്ങളില്‍ വിശദീകരണം നല്‍കണം എന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്‍സിബയുടെ വിശദീകരണം ് തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാവുമെന്ന ഭീഷണിയും നോട്ടീസിലുണ്ട്. ജൂണ്‍ 17-നുള്ളില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. തര്‍ക്കങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാമായിരുന്നു. എന്നാല്‍ അന്‍സിബ അതിന് മുതിരാതെ പരസ്യമായി പ്രതികരിക്കുകയും പോലീസിനെ സമീപിക്കുകയുമാണ് ചെയ്തത്. അത് സംഘടനയുടെ പ്രതിച്ഛായയെ ബാധിച്ചു. ബൈലോ പിന്തുടരാന്‍ ബാധ്യതപ്പെട്ട ഭാരവാഹി തന്നെ പുറത്ത് ആരോപണം ഉന്നയിച്ചു എന്ന ആരോപണവും നോട്ടീസിലുണ്ട്.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അന്‍സിബ രാജിവെച്ചതോടെയാണ് പ്രശ്‌നങ്ങളഅ# തുടങ്ങിയത്. . വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചതെങ്കിലും പിന്നാലെ നടന്‍ ടിനി ടോമിനെതിരേ അന്‍സിബ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. മതം പറഞ്ഞ് ്അവഹേളിച്ചു. ജിഹാദി എന്ന് വിളിച്ചെന്നും തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും ആന്‍സിബ ആരോപിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News