ബിജെപി സീറ്റ് ചോരി നടത്തുന്നു; എംപിമാരെ ബിജെപിയുടേതാക്കി മാറ്റുന്നു- കെ.സി. വേണുഗോപാല്
New delhi, 11 ജൂണ്‍ (H.S.) വോട്ട് ചോരിക്ക് ശേഷം രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് സീറ്റ് ചോരിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട
KC Venugopal


New delhi, 11 ജൂണ്‍ (H.S.)

വോട്ട് ചോരിക്ക് ശേഷം രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് സീറ്റ് ചോരിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കേന്ദ്രം ഇപ്പോഴും മൗനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

'മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയം ജനറല്‍ സെക്രട്ടറിമാരുടേയും പിസിസി അധ്യക്ഷന്മാരുടേയും യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്തു. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടി മറ്റു പാര്‍ട്ടികളില്‍നിന്നും എംപിമാരെ രാജിവെപ്പിച്ച് പിന്നീട് ബിജെപി എംപിമാരാക്കി മാറ്റുകയാണ്. വോട്ട് ചോരിക്ക് ശേഷം ഇപ്പോള്‍ സീറ്റ് ചോരിയാണ് നടക്കുന്നത്. ഇതിനെതിരേ നിയമപരമായും രാഷ്ട്രീയമായും പോരാടും.

രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യം പാര്‍ട്ടി ചര്‍ച്ചചെയ്തു. പെട്രോള്‍, ഡീസല്‍, എല്‍പിജി വില ദിനംപ്രതി വര്‍ധിക്കുകയാണ്. ജനം പൊറുതിമുട്ടിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള നടപടികളും ഉണ്ടാകുന്നില്ല. യുവാക്കള്‍ അവരുടെ ഭാവി ഓര്‍ത്ത് ആകെ ആശങ്കാകുലരാണ്. എവിടേയും തൊഴില്‍ ഇല്ല', കെ.സി. വേണു ഗോപാല്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News