വനം മന്ത്രിക്ക് വിവരമില്ല; മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലണം; എംഎം മണി
Idukki, 11 ജൂണ്‍ (H.S.) വിവാദപരമായ പ്രസ്താവനകള്‍ കൊണ്ട് എന്നും നിറഞ്ഞ് നില്‍ക്കാറുള്ള നേതാവാണ് എംഎം മണി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാതെ സിപിഎം വീട്ടിലിരിത്തിയെങ്കിലും എതിരായി നില്‍ക്കുന്നവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്ര
manii shibu


Idukki, 11 ജൂണ്‍ (H.S.)

വിവാദപരമായ പ്രസ്താവനകള്‍ കൊണ്ട് എന്നും നിറഞ്ഞ് നില്‍ക്കാറുള്ള നേതാവാണ് എംഎം മണി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാതെ സിപിഎം വീട്ടിലിരിത്തിയെങ്കിലും എതിരായി നില്‍ക്കുന്നവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല സിപിഎം നേതാവ്. ഇപ്പോള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന വന്യജീവി ആക്രമണങ്ങളുടെ പേരില്‍ വനം മന്ത്രിയെ അധിക്ഷേപിച്ചിരിക്കുകയാണ് മണി.

പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് വന്യജീവികളുടെ ആക്രമണം സംബന്ധിച്ച വിഷയത്തില്‍ ഒരു വിവരവുമില്ലെന്ന് മണി ആരോപിച്ചു. വന്യജീവി ആക്രമണത്തിന് 'ഒറ്റമൂലി' ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് മണിയുടെ ഈ പരാമര്‍ശം. മനുഷ്യജീവിതത്തിന് പാരയായി നില്‍ക്കുന്ന ഏത് മൃഗങ്ങളെയും നേരിടണം. ഒരു വഴിയുമില്ലെങ്കില്‍ അവയെ കൊന്നുകളയുന്നതില്‍ തെറ്റില്ലെന്നും മണി പറഞ്ഞു.

ഹൈറേഞ്ച് മേഖലയില്‍ തങ്ങള്‍ പണ്ട് മുതല്‍ക്കേ വന്യമൃഗങ്ങളെ നേരിട്ടാണ് വളര്‍ന്നതെന്നത്. ഇടുക്കി ജില്ലയില്‍, പ്രത്യേകിച്ച് മലയോര മേഖലകളില്‍ വന്യജീവി ആക്രമണം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് മണിയുടെ ഈ പ്രതികരണം. വന്യജീവി ആക്രമണം ഉയര്‍ത്തി സര്‍ക്കാരിന് എതിരെ പ്രതിഷേധത്തിന് സിപിഎം തുടക്കമിട്ടിട്ടുണ്ട്. അതിന്റെ ഭാഗമാണ് വനം മന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുളള മണിയുടെ രംഗപ്രവേശം.

---------------

Hindusthan Samachar / Sreejith S


Latest News