നിപ്പ സമ്പര്ക്കപട്ടികയില് 77 പേര്; കോഴിക്കോട് കണ്ട്രോള് റൂം തുറന്നു
Kozhikkode, 11 ജൂണ്‍ (H.S.) കോഴിക്കോട് രാമാനാട്ടുകരയില്‍ നിപ്പ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി. 77 പേരാണ് സമ്പര്‍ക്കപട്ടിയിലുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് രോഗി വിവധ ആശുപത്രികളില്‍ ചികിത
Nipah


Kozhikkode, 11 ജൂണ്‍ (H.S.)

കോഴിക്കോട് രാമാനാട്ടുകരയില്‍ നിപ്പ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി. 77 പേരാണ് സമ്പര്‍ക്കപട്ടിയിലുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് രോഗി വിവധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടമായി സമ്പര്‍ക്കത്തില്‍ വന്നിരിക്കുന്നത്. രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുകയാണ്. അതിനുശേഷമാകും കന്റൈണ്‍മെന്റ് സോണ്‍ അടക്കം നിശ്ചയിക്കുക.

സമ്പര്‍ക്കപട്ടികയിലെ 14 പേര്‍ കുടുംബാഗങ്ങളാണ്. ഇതില്‍ 13 പേര്‍ ഹൈറിസ്‌ക് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ ക്വറന്റൈനില്‍ ആക്കിയിട്ടുണ്ട്. രോഗലക്ഷണം ഉണ്ടായാല്‍ ചികിത്സ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വവ്വാലുകള്‍ നിറഞ്ഞ ഒരു ഗോഡൗണ്‍ വൃത്തിയാക്കാന്‍ രോഗി പോയിട്ടുണ്ടെന്നാണ് വിവരം. ഇവിടെ പരിശോധന നടത്തിയിട്ടുണ്ട്. കൂടാതെ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍പേരുണ്ടോ എന്നും പരിശോധിക്കുകയാണ്.

രോഗലക്ഷണമുള്ളവര്‍ക്ക് ബന്ധപ്പെടാനായി കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കൂടാതെ കൂടുതല്‍ പ്രതിരോധ മരുന്നുകളഅ# കോഴിക്കോട് എത്തിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. നിപ്പ സ്ഥിരീകരിച്ച രോഗി ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡില്‍ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ് എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News