മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ത്ഥികള്ക്ക് വിജയം; പ്രതിഷേധിച്ച് കോണ്ഗ്രസ്
New delhi, 11 ജൂണ്‍ (H.S.) മധ്യപ്രദേശില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാടകീയ നീക്കങ്ങള്‍. കോണ്‍ഗ്രസിന്റെ പരാതികള്‍ പരിഗണിക്കാതെ ബിജെപി സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ വിജയികളായി പ്രഖ്യാപിച്ചു. മൂന്ന് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വിജയികളായ
Election Commission of India


New delhi, 11 ജൂണ്‍ (H.S.)

മധ്യപ്രദേശില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാടകീയ നീക്കങ്ങള്‍. കോണ്‍ഗ്രസിന്റെ പരാതികള്‍ പരിഗണിക്കാതെ ബിജെപി സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ വിജയികളായി പ്രഖ്യാപിച്ചു. മൂന്ന് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വിജയികളായി പ്രഖ്യാപിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വരണാധികാരി കൈമാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ നല്‍കിയ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ തിരക്കിട്ടുള്ള നീക്കം നടത്തിയത്. . ഇതോടെ നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന ഹര്‍ജി നിലനില്‍ക്കില്ല.

കോണ്‍ഗ്രസിന്റെ ഹര്‍ജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. അതുവരെ ഫലം പ്രഖ്യാപിക്കരുതെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിവേദനം പരിഗണിക്കുക പോലും ചെയ്യാചെയാണ് കമ്മീഷന്‍ തീരുമാനം എടുത്തത്. ഈ വിഷയത്തില്‍ കൂടിയാലോചനകള്‍ നടത്തുകയാണ് കോണ്‍ഗ്രസ.്. വലിയ പ്രതിഷേധം ഉയര്‍ത്താന്‍ തന്നെയാണ് നീക്കങഅങള്‍ നടക്കുന്നത്.

തെലങ്കാനയിലെ ഒരു കോണ്‍ഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയില്‍ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയിരുന്നു. ഇക്കാര്യം മറച്ചുവച്ചു എന്ന് ചൂണ്ടികാട്ടിയാണ് നോമിനേഷന്‍ തള്ളിയത്. കോടതിയില്‍ മീനാക്ഷി നടരാജനെതിരെ നോട്ടീസ് അയച്ചെങ്കിലും കുറ്റം ചുമത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ നാമനിര്‍ദ്ദേശപത്രികയില്‍ ഇക്കാര്യം രേഖപ്പെടുത്തേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

---------------

Hindusthan Samachar / Sreejith S


Latest News