Enter your Email Address to subscribe to our newsletters

Kottayam, 11 ജൂണ്‍ (H.S.)
കോട്ടയം : ചിന്നക്കനാലില്‍ ആന കുത്തി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കാണാനെത്തി.
അതീവ നിര്‍ഭാ?ഗ്യകരമായ കാര്യമാണ് ഉണ്ടായിരിക്കുന്നതെന്നും വന്യജീവി ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
'ഞാന്‍ കുട്ടിയുമായി സംസാരിച്ചു. കുട്ടിക്ക് നല്ല വേദനയുള്ളതായി പറയുകയും ചെയ്തു. തലയോട്ടിയുടെ ഭാ?ഗത്താണ് വേദനയുള്ളതെന്നാണ് കുട്ടി പറഞ്ഞത്. ഡോക്ടറും സൂപ്രണ്ടും ന്യൂറോവിഭാ?ഗം ഡോക്ടറും അവിടെയുണ്ടായിരുന്നു.
കുട്ടിയുടെ നില മെച്ചപ്പെടുമെന്നുള്ള ശുഭപ്രതീക്ഷയില്‍ തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. അതീവ നിര്‍ഭാ?ഗ്യകരമായ കാര്യമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് കുട്ടികള്‍ക്കും പരിക്ക് പറ്റിയെങ്കിലും ഈ കുട്ടിക്കാണ് മാരകമായി പരിക്കേറ്റത്. പെട്ടെന്നുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക എന്നതാണ് ഇതില്‍ ആവശ്യം
വന്യജീവി ആക്രമണത്തില്‍ നേരത്തെ തന്നെ തുടങ്ങിവെച്ച നടപടികളുണ്ട്. അതില്‍ തീര്‍ച്ചയായും തുര്‍ച്ച വേണം. ജനങ്ങള്‍ക്ക് നേരെ ഇനിയും ആക്രണങ്ങളുണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ വേണമെന്നതാണ് പ്രധാനം. സര്‍ക്കാര്‍ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടി അല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി എന്‍ വാസവന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എന്‍ വേണുഗോപാല്‍ , ആശുപത്രി സുപ്രണ്ട് ടിജി കെ തോമസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S