Enter your Email Address to subscribe to our newsletters

Kottayam , 12 ജൂണ് (H.S.)
സ്വർണ്ണകൊള്ള കേസിൽ യുഡിഎഫിന്റെ ബന്ധം മറനീക്കി പുറത്തുവരികയാണെന്ന് മുൻ മന്ത്രി കെ കെ ശൈലജ ആരോപിച്ചു. ഈ കേസിലെ മുഖ്യ കണ്ണിയായ സ്ഥാപനത്തിനുവേണ്ടി ഹാജരായ അഭിഭാഷകനെ സർക്കാർ പദവി നൽകിയത് ഇതിൻറെ ഉദാഹരണമാണെന്നും അവര് ചൂണ്ടിക്കാട്ടി.
സോണിയ ഗാന്ധിയെ സന്ദർശിച്ചപ്പോൾ ഇടതും വലതും നിന്നതാരാണ്. യഥാർത്ഥത്തിൽ സ്വർണ്ണക്കൊള്ള പുറത്തുകൊണ്ടുവരാനാണ് ഇടതു സർക്കാർ ശ്രമിച്ചത്. അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിച്ച ഒരാൾ പോലും രക്ഷപ്പെടരുത് എന്ന നിലപാടിലുറച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഹൈക്കോടതിയുടെ മേൽനോട്ടവും സംഘത്തിന് ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് സഖാക്കളാണ് സ്വർണം കട്ടതെന്ന് പ്രചരിപ്പിച്ച് ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞു. മാധ്യമങ്ങളും അതിന് കൂട്ടുനിന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും വന്തോതില് പ്രചാരണമുണ്ടായി. പക്ഷേ അത് എന്നും നിലനിൽക്കില്ല. ഇപ്പോൾ സത്യം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ബന്ധം തങ്ങൾ അന്നേ ചൂണ്ടിക്കാട്ടിയത് ആണെങ്കിലും അത് ഇടതു മുന്നണിക്കെതിരായ പ്രചാരണ കോലാഹലത്തിൽ മുങ്ങിപ്പോയെന്നും അവര് പറഞ്ഞു. പ്രതികള്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വംബോര്ഡിന്റെ അഭിഭാഷകനായി നിയമിക്കുക വഴി സത്യങ്ങള് മറനീക്കി പുറത്ത് വരികയാണ്. തെരഞ്ഞെടുപ്പുകള് കഴിഞ്ഞിരിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കാന് കക്ഷിഭേദമന്യേ നിലകൊള്ളുകയാണ് വേണ്ടത്.
നിപയിലെ കെ മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെയും കെ കെ ശൈലജ ശക്തമായി പ്രതികരിച്ചു. പറയുമ്പോൾ ആധികാരികമായി പറയാൻ കഴിയണം. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ശാസ്ത്രീയമായി കാര്യങ്ങൾ പറയണമെന്നും അവര് ചൂണ്ടിക്കാട്ടി. ഭരണത്തില് ഏത് മുന്നണിയെന്ന് നോക്കിയല്ല പകര്ച്ച വ്യാധികള് വരുന്നത്. ഇതിനെ നേരിടാന് നാം ഒറ്റക്കെട്ടായി നില്ക്കണമെന്നും മുന് മന്ത്രി ആവര്ത്തിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR