Enter your Email Address to subscribe to our newsletters

Kottayam, 12 ജൂണ്‍ (H.S.)
പതിനാറുകാരിയെ പീഡിപ്പിച്ചതിന് യുവതിക്കെതിരെ പോക്‌സോ കേസ്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിന്‍ എന്ന ഇരുപത്തിയഞ്ചുകാരിക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രതി. ഇടയ്ക്കിടെ വീട്ടില്‍ എത്തുന്നതും പതിവായിരുന്നു. ഇത്തരത്തില്‍ ഒരു ദിവസം വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്.
പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയം കാരണം പെണ്‍കുട്ടി പീഡന വിവരം ആരോടും പറഞ്ഞില്ല. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. മേല്‍പ്പറമ്പ് പൊലീസാണ് കേസെടുത്തത്. പ്രതിക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതിയായ മെര്‍ലിന് എതിരെ വേറെയും പോക്‌സോ കേസുകള്‍ നിലവിലുണ്ട്. സഹോദരങ്ങളായ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പീഡിപ്പിച്ചതിനുെ മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ഉള്‍പ്പെടെ മൂന്ന് പോക്‌സോ കേസുകള്‍ നേരത്തെ തന്നയുണ്ട്. ഇതുകൂടാതെ തളിപ്പറമ്പിലെ സിപിഐ നേതാവിനെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ്.
---------------
Hindusthan Samachar / Sreejith S