മാസപ്പടിക്കേസില് വീണയ്ക്ക് വീണ്ടും ഇഡി നോട്ടീസ്; ബുധനാഴ്ച ഹാജരാകണം
Thiruvanathapuram , 12 ജൂണ്‍ (H.S.) മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് സമന്‍സില്‍ ആവശഅയപ്പെട്ടിരുന്നച്യ ഇത് രണ്ടാം തവണയാണ് ഇഡി വീണയ്ക്ക് സമന്‍സ് നല്‍കു
Exalogic and Veena


Thiruvanathapuram , 12 ജൂണ്‍ (H.S.)

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് സമന്‍സില്‍ ആവശഅയപ്പെട്ടിരുന്നച്യ ഇത് രണ്ടാം തവണയാണ് ഇഡി വീണയ്ക്ക് സമന്‍സ് നല്‍കുന്നത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡ് ആവശഅയപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് വീണ അറിയിച്ചു. ഇതോടെയാണ് പുതിയ സമന്‍സ് അയച്ചിരിക്കുന്നത്.

ഇഡി ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിരുന്നു. എന്നാല്‍ ഇഡി മറുപടി നല്‍കിയിട്ടില്ല. രേഖകള്‍ അഭിഭാഷകര്‍ മുഖേന ഹാജരാക്കേണ്ടെന്നും നേരിട്ട് തന്നെ വീണ ഹാജരാകണമെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സി. സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് എന്തിന് പണം ലഭിച്ചെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 2.78 കോടി രൂപയും എംപവര്‍ ഇന്ത്യ ക്യാപിറ്റലില്‍നിന്ന് 50 ലക്ഷം വായ്പയും വീണയ്ക്ക് ലഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലടക്കം 12 ഇടങ്ങളില്‍ നടത്തിയ പരിശോധന നടത്തിയിരുന്നു. 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ മരവിപ്പിക്കുകയും ചെയ്തിരുന്നു. റെയ്ഡ് കഴിഞ്ഞ് ഇറങ്ങിയ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത് സിപിഎം ആദ്യം വലിയ പ്രതിരോധം തീര്‍ത്തെങ്കിലും ഇപ്പോള്‍ ആ ആവേശമില്ല. പ്രതിപക്ഷ നേതാവിന്റെ മകള്‍ക്കെതിരെയുള്ള കേസാണെങ്കില്‍ അവര്‍ നിയമപരമായി നോക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പരസ്യമായി പറഞ്ഞത്.

---------------

Hindusthan Samachar / Sreejith S


Latest News