പെട്രോള് പമ്പില് നിന്നും വന്തോതില് ഇന്ധനം വില്ക്കേണ്ട; കര്ശന നിര്ദ്ദേശവുമായി കേന്ദ്രസര്ക്കാര്
New delhi, 12 ജൂണ്‍ (H.S.) വ്യാവസായിക, വാണിജ്യ, സ്ഥാപന ആവശ്യങ്ങള്‍ക്കായി പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. വന്‍തോതിലുള്ള പെട്രോളും ഡീസലും വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം ഉപ
Petrol increased by 87 paise and diesel by 91 paise


New delhi, 12 ജൂണ്‍ (H.S.)

വ്യാവസായിക, വാണിജ്യ, സ്ഥാപന ആവശ്യങ്ങള്‍ക്കായി പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. വന്‍തോതിലുള്ള പെട്രോളും ഡീസലും വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം ഉപഭോക്താക്കള്‍ അവരുടെ ആവശ്യങ്ങള്‍ക്കുള്ള ഇന്ധനം മൊത്തവിതരണ കേന്ദ്രങ്ങള്‍ നിന്ന് നേരിട്ട് വാങ്ങണമെന്ന് ഔദ്യോഗിക ഉത്തരവില്‍ നിര്‍ദേശിച്ചു.

വിലയിലെ വലിയ വ്യത്യാസം കാരണം മൊത്ത ഉപഭോക്താക്കള്‍ സാധാരണ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ തുടങ്ങിയതോടെയാണ് പുതിയ നടപടി. ഇത് ചില മേഖലകളില്‍ ഡീസലിന്റെ ആവശ്യകതയില്‍ അസാധാരണമായ വര്‍ധന ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് 90 ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ സാധാരണ പെട്രോള്‍ പമ്പുകളില്‍ ഡീസലിന് ലിറ്ററിന് 95.20 രൂപയാണ് വിലയെങ്കില്‍, മൊത്തവിതരണ കേന്ദ്രങ്ങളില്‍ ഇതിന് 134.50 രൂപ നല്‍കണം. ഈ വലിയ വില വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്.

ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യയിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടത്തില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ ചില്ലറ വില്‍പ്പന വിലയില്‍ മാറ്റം വരുത്തിയിരുന്നു. ഇതാണ് വിലയിലെ വലിയ അന്തരത്തിന് കാരണമായത്. ടെലികോം ടവറുകള്‍, വൈദ്യുതി ഉത്പാദനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഡീസല്‍ ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ തുടങ്ങിയ മൊത്ത ഉപഭോക്താക്കളില്‍ നിന്ന് വിപണി വിലയാണ് ഈടാക്കുന്നത്. എന്നാല്‍ സാധാരണ പമ്പുകളിലെ ചില്ലറ വില്‍പ്പന നിരക്ക് ഇതിനേക്കാള്‍ വളരെ കുറവാണ്.

വിലയിലെ ഈ വ്യത്യാസം വില്‍പ്പന രീതിയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ചു. ഉയര്‍ന്ന നിരക്കില്‍ പെട്രോളും ഡീസലും വില്‍ക്കുന്ന സ്വകാര്യ മേഖലയിലെ പമ്പുകളില്‍ നിന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെട്രോള്‍ പമ്പുകളിലേക്ക് ഉപഭോക്താക്കള്‍ കൂട്ടത്തോടെ മാറി. ഇതിന്റെ ഫലമായി കഴിഞ്ഞ മെയ് മാസത്തില്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ പെട്രോള്‍ വില്‍പ്പനയില്‍ 4.8 ശതമാനത്തിന്റെയും ഡീസല്‍ വില്‍പ്പനയില്‍ 6.4 ശതമാനത്തിന്റെയും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഈ സാഹചര്യത്തിലാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ജൂണ്‍ 11ന് മോട്ടോര്‍ സ്പിരിറ്റ് ആന്‍ഡ് ഹൈസ്പീഡ് ഡീസല്‍ (ചില്ലറ വില്‍പ്പന ശാലകള്‍ വഴിയുള്ള വിതരണത്തിന്റെ താത്കാലിക നിയന്ത്രണം) ഉത്തരവ് 2026 പുറപ്പെടുവിച്ചത്. ചില്ലറ വില്‍പ്പന ശാലകളില്‍ നിന്നുള്ള മൊത്തത്തിലുള്ള പര്‍ച്ചേസുകള്‍ ഒരേസമയം 90 ദിവസം വരെ തടയാന്‍ ഇന്ധന റീട്ടെയിലര്‍മാര്‍ക്കും എണ്ണ വിപണന കമ്പനികള്‍ക്കും മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി

---------------

Hindusthan Samachar / Sreejith S


Latest News