56 കാറുമായി പോയിട്ടില്ല; മേജര് രവിയുടെ പരാമര്ശത്തില് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി പിണറായി വിജയന്
Thiruvanathapuram, 12 ജൂണ്‍ (H.S.) മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പിണറായി വിജയന്റെ യാത്ര വലിയ ചര്‍ച്ച ആയിരുന്നു. ഇപ്പോള്‍ ആ യാത്ര സംബന്ധിച്ച് വന്ന ഒരു പ്രസ്താവനയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരിക്കുകയാണ് പിണറായി. സംവിധായകനും
Pinarayi Vijayan


Thiruvanathapuram, 12 ജൂണ്‍ (H.S.)

മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പിണറായി വിജയന്റെ യാത്ര വലിയ ചര്‍ച്ച ആയിരുന്നു. ഇപ്പോള്‍ ആ യാത്ര സംബന്ധിച്ച് വന്ന ഒരു പ്രസ്താവനയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരിക്കുകയാണ് പിണറായി. സംവിധായകനും ബിജെപി നേതാവുമായ മേജര്‍ രവി നടത്തിയ പരാമര്‍ശത്തിലാണ് അന്വേഷണം ആവശ്യപ്പെ്ട്ടിരിക്കുന്നത്.

നടന്‍ ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയര്‍ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് പിണറായി വിജയന്‍ എത്തിയത് എന്നായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം.

മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവ മാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ചീഫിനും പരാതി നല്‍കിയിരിക്കുന്നത്. മേജര്‍ രവിയുടെ പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. . നിരവധി ഹാന്‍ഡിലുകള്‍ കൃത്രിമമായി ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. സംഭവ ദിവസത്തെ യഥാര്‍ത്ഥ ദൃശ്യങ്ങളുടെയും കൃത്രിമമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.

കുറ്റകരവും അപകീര്‍ത്തികരവുമായ നവമാധ്യമ പ്രചാരണത്തിനും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികള്‍കെതിരെ ശിക്ഷാ നടപടി ഉറപ്പാക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്..

---------------

Hindusthan Samachar / Sreejith S


Latest News