Enter your Email Address to subscribe to our newsletters

Thiruvanathapuram, 12 ജൂണ്‍ (H.S.)
മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന് ഭാഗവത് കേരളത്തില്‍ എത്തും. വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന സര്‍സംഘചാലക് തുടര്‍ന്ന് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിക്കും. ഇന്ന് മഠം സന്ദര്‍ശനം മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്നുളള രണ്ട് ദിവസം അദ്ദേഹം തിരുവനന്തപുരത്തും തൃശ്ശൂരിലും നടക്കുന്ന സംഘ ശതാബ്ദി പ്രഭാഷണ സഭയില് പങ്കെടുക്കും. 13, 14 തീയതികളില്‍
തിരുവനന്തപുരം ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നാളെ വൈകിട്ട് 4.30 നാണ് സംഘ ശതാബ്ദി പ്രഭാഷണ സഭ നടക്കുക. ക്ഷണിക്കപ്പെട്ട സദസിന് മുമ്പാകെ അദ്ദേഹം സംസാരിക്കും. സദസിന്റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കും.14 ന് വൈകിട്ട് 4.30 ന് തൃശൂര്‍ പുഴക്കല്‍ ഹയാത്ത് റീജന്‍സിയിലാണ് പരിപാടി. കേരളത്തിലെ പരിപാടികള്‍ക്ക് ശേഷം 15 ന് രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ബെംഗളുരുവിലേക്ക് പോകും
---------------
Hindusthan Samachar / Sreejith S