മൂകാംബികയില് ദര്ശനത്തിന് എത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; പൂര്ണ്ണകുംഭം നല്കി സ്വീകരണം
Kollur, 12 ജൂണ്‍ (H.S.) കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. മൂകാംബികയില്‍ സ്ഥിരമായി സന്ദര്‍ശനം നടത്താറുള്ള വിജയ് മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് മൂകാംബികയിലെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ കൊല
vijay


Kollur, 12 ജൂണ്‍ (H.S.)

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. മൂകാംബികയില്‍ സ്ഥിരമായി സന്ദര്‍ശനം നടത്താറുള്ള വിജയ് മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് മൂകാംബികയിലെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് പതിവാണ്. എംജിആറും ജയലളിതയുമെല്ലാം ഇവിടെ എത്തി ദര്‍ശനം നടത്തിയിട്ടുണ്ട്.

എംജിആര്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ദേവിക്ക് സ്വര്‍ണ്ണവാളും ജയലളിത രത്‌നകിരീടമാണ് സമര്‍പ്പിച്ചത്. വിജയ് വെള്ളിവാളാണ് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരിക്കുന്നത്. തന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണകുംഭം നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചു. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡിലെ പ്രധാന ഉദ്യോഗസ്ഥരും സ്വീകരണം നല്‍കി. സാധാരണ ഉച്ചപൂജയ്ക്ക് ശേഷം നാല് മണിക്ക് തുറക്കേണ്ട ക്ഷേത്രനട, മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പരിഗണിച്ച് മൂന്ന് മണിക്ക് തന്നെ തുറന്നിരുന്നു. ദേവിയെ ദര്‍ശിച്ച ശേഷം സവിശേഷമായ 'സങ്കല്പ ദീപാരാധന' എന്ന പൂജയിലും വിജയ് പങ്കെടുത്തു. തമിഴ്നാട് പോലീസിന്റെയും കര്‍ണാടക പോലീസിന്റെയും കനത്ത സുരക്ഷായാണ് ഒരുക്കിയത്.

ദര്‍ശനം പൂര്‍ത്തിയാക്കി വിജയ് മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. വലിയ സ്വീകരണമാണ് വിജയ്ക്ക് ലഭിക്കുന്നത്. യാത്രയ്ക്കിടയില്‍ റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടിയ ആരാധകര്‍ പൂക്കള്‍ വിതറിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് വരവേറ്റത്.

---------------

Hindusthan Samachar / Sreejith S


Latest News