ശബരിമലയിൽ ചികിത്സാ ആവശ്യത്തിന് സ്ഥിരം സംവിധാനം വേണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാരിനെ അറിയിച്ച ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ ഒരുവിഭാഗം ഡോക്ടർമാർ പ്രതിഷേധത്തിൽ.
Thiruvananthapuram , 13 ജൂണ് (H.S.) ശബരിമലയിൽ ചികിത്സാ ആവശ്യത്തിന് സ്ഥിരം സംവിധാനം വേണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാരിനെ അറിയിച്ച ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ ഒരുവിഭാഗം ഡോക്ടർമാർ പ്രതിഷേധത്തിൽ. ശബരിമ
SABARIMALA MEDICAL SERVICE ISSUE


Thiruvananthapuram , 13 ജൂണ് (H.S.)

ശബരിമലയിൽ ചികിത്സാ ആവശ്യത്തിന് സ്ഥിരം സംവിധാനം വേണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാരിനെ അറിയിച്ച ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ ഒരുവിഭാഗം ഡോക്ടർമാർ പ്രതിഷേധത്തിൽ. ശബരിമലയിൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കസേര തെറിച്ചെങ്കിലും വകുപ്പിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. 15 ദിവസം അവധിക്ക് അപേക്ഷിച്ചതും ശബരിമലയിൽ ഡോക്ടർമാരെ നൽകാത്തതുമാണ് ഡയറക്ടർ ഡോ. കെ ജെ റീനയെ മാറ്റാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിശദീകരണം.

15 ദിവസം അവധി ആവശ്യപ്പെട്ടെന്ന പരാമർശം തെറ്റാണെന്നാണ് കെ ജെ റീനയുടെ അഭിപ്രായം. ശബരിമല വിഷയത്തിൽ ഡോക്ടർമാർക്ക് വേണ്ടി ശബ്ദമുയർത്തിയതിൻ്റെ അടിസ്ഥാനത്തിൽ അവർക്കെതിരെ അടിയന്തര നടപടിയെടുത്തതാണ് ഒരു വിഭാഗം ഡോക്ടർമാരെ പ്രകോപിപ്പിക്കാൻ കാരണമായത്. പകർച്ചവ്യാധിക്കാലത്ത് ഡോ. റീന 15 ദിവസം അവധി ആവശ്യപ്പെട്ടെന്ന് സ്ഥലംമാറ്റ ഉത്തരവിൽ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു ശരിയല്ലെന്നും 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാൽ താൻ രണ്ടര ദിവസത്തെ അവധി മാത്രമാണ് അപേക്ഷിച്ചതെന്നും ഡോ. റീന പറഞ്ഞു.

സർവീസിന് തന്നെ ആവശ്യമില്ലെങ്കിൽ കടിച്ചുതൂങ്ങി നിൽക്കണമെന്ന് നിർബന്ധമില്ല. പക്ഷേ, തെറ്റായ കാര്യം ചിത്രീകരിച്ചിട്ടാവരുത് പറഞ്ഞുവിടുന്നത്. ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷയിൽ 12ന് ഉച്ചയ്ക്കു ശേഷവും 15, 16 തീയതികളിലുമാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലീവെടുത്ത് വിശ്രമിക്കാൻ നിർദേശിച്ചു.

നിപയുടെ റിസൽട്ട് സംബന്ധിച്ച് മന്ത്രിയെ ഫോണിൽ വിളിച്ചു പറഞ്ഞ ശേഷം ടിവി ഓൺ ചെയ്യുമ്പോഴാണ് എന്നെ സ്ഥലം മാറ്റിയ വിവരം അറിയുന്നത്. 30 വർഷം സർവീസുള്ള ഒരാളെ മാറ്റിയ നടപടി ശരിയായില്ല. നീതിനിഷേധമാണ് നടന്നതെന്നും ഡോ. റീന പറഞ്ഞു. ശബരിമലയിലേക്ക് ഡോക്ടർമാരെ നിയോഗിക്കുന്നതിൽ ദേവസ്വത്തെ ബുദ്ധിമുട്ട് അറിയിച്ചത് സ്വന്തം തീരുമാനമായിരുന്നില്ല. പബ്ലിക് ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫിസറും അഡീ. ഡയറക്ടറും യോഗത്തിൽ കാര്യങ്ങൾ വിശദമായി ദേവസ്വത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് കത്തു നൽകിയത്. കത്തു നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട ഡോക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുകയും ചെയ്തു. ശബരിമലയിൽ ഒരു സ്ഥിരം സംവിധാനം ആവശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് കത്തു നൽകിയതെന്നും അവർ പറഞ്ഞു.

കെ മുരളീധരൻ്റെ അഭിപ്രായം ശരിയായില്ല

ഡോ. റീനയെ എറണാകുളം റീജനൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് സ്ഥലംമാറ്റിയത്. ആരോഗ്യ വകുപ്പ് ഡയറക്ടർ തസ്തികയിൽ മൂന്നുവർഷം പൂർത്തിയാക്കിയ റീനയ്ക്ക് എൽഡിഎഫ് സർക്കാർ സർവീസ് നീട്ടി നൽകിയിരുന്നു. ആരോഗ്യ അഡീഷണൽ ഡയറക്ടർ (കുടുംബ ക്ഷേമ വിഭാഗം) ഡോ. വി മീനാക്ഷിക്ക് ഡയറക്ടറുടെ പൂർണ അധിക ചുമതല നൽകിയാണ് സർക്കാർ ഉത്തരവിറങ്ങിയത്. മൂന്നു വർഷം കാലാവധി പൂർത്തിയാക്കിയത് കൊണ്ടും സർക്കാരിനോട് ആലോചിക്കാതെ ചില നടപടി കൈക്കൊണ്ടതിനാലുമാണ് സ്ഥലം മാറ്റിയതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ശബരിമലയിലേക്ക് ഡോക്ടർമാരെ നൽകില്ലെന്ന് പറഞ്ഞത് ശരിയായില്ല. അത് ആരോഗ്യവകുപ്പിൻ്റെ ഉത്തരവാദിത്തമാണ്. അവർ അവധിക്ക് അപേക്ഷിച്ചതിൽ തെറ്റില്ലെന്നും കെ മരുളീധരൻ അഭിപ്രായപ്പെട്ടിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News