രാഷ്ട്രീയമായി എതിർ ചേരിയിലായത് കൊണ്ട് മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ആലിംഗനം ചെയ്യാന് പറ്റില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി.
Thrissur , 13 ജൂണ് (H.S.) രാഷ്ട്രീയമായി എതിർ ചേരിയിലായത് കൊണ്ട് മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ആലിംഗനം ചെയ്യാന് പറ്റില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിണറായി വിജയനെ ആലിംഗനം ചെ
M A Baby


Thrissur , 13 ജൂണ് (H.S.)

രാഷ്ട്രീയമായി എതിർ ചേരിയിലായത് കൊണ്ട് മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ആലിംഗനം ചെയ്യാന് പറ്റില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിണറായി വിജയനെ ആലിംഗനം ചെയ്യാൻ ആരും രാഹുലിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും, എന്നാൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇ.ഡിയുടെ ഏജൻ്റാകുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.

ഇന്ത്യ മുന്നണിയുടെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളോട് പ്രതികരിച്ച് തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എ. ബേബി. ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' മുന്നണി രൂപീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകുകയാണ്.

രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളതിനാൽ എനിക്ക് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ കഴിയില്ല എന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് പുതിയ വിവാദത്തിന് വഴിതുറന്നത്. പഴയൊരു സംഭവം ഓർമ്മിപ്പിച്ചുകൊണ്ട് എംഎ ബേബി രാഹുലിനെതിരെ ശക്തമായ പരിഹസിച്ചു. പാർലമെൻ്റിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച രാഹുൽ ഗാന്ധിയുടെ ചിത്രം രാജ്യം കണ്ടതാണെന്നും, രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ള പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറ്റാത്ത രാഹുലിന് ആർ.എസ്.എസ് പ്രചാരകനായ നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കാൻ എങ്ങനെ സാധിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

നരേന്ദ്ര മോദി സർക്കാരിനും ഇ.ഡിക്കും വേണ്ടി പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ സൗകര്യമൊരുക്കുന്ന ആളായി രാഹുൽ ഗാന്ധി മാറരുത്. മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ലോക്സഭയിലെ പ്രതിപക്ഷ നേതാവിൻ്റെ ജോലിയല്ലെന്നും ബേബി വിമര്ശിച്ചു.

വിമർശനങ്ങളിലും അന്തസ് വേണമെന്ന് എംഎ ബേബി

സിപിഎമ്മിൻ്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ എഐസിസി അധ്യക്ഷനായ മല്ലികാജുന് ഖാർഗെക്ക് ഒരു കത്ത് അയച്ചിരുന്നു. അതിലെ ചില ഭാഗങ്ങൾ മാത്രമെടുത്ത് കൊണ്ട് മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു. കത്തിൽ ഉന്നയിച്ച കാര്യം സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ചുകൊണ്ട് ഇന്ത്യ ബ്ലോക്കിലെ പാർട്ടികൾക്ക് പലപ്പോഴും ചില സംസ്ഥാനങ്ങലുമായി രാഷ്ട്രീയമായി എതിരിടേണ്ടതായി വരും എന്നുള്ളത് സ്വഭാവികമാണ്. എന്നാൽ വിമർശനം നടത്തുമ്പോഴും പാലിക്കേണ്ട രാഷ്ട്രീയ മര്യാദയും അന്തസുമുണ്ടെന്നും എംഎ ബേബി പറഞ്ഞു. ഇന്ത്യാ മുന്നണി യോഗത്തിൽ ഡിഎംകെയുമായുള്ള സമീപനത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് വ്യക്തമായിരുന്നില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.

സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന ഖാർഗെയുടെ പരാമർശങ്ങൾക്കും എം എ ബേബി മറുപടി നൽകി. സ്വർണ്ണക്കൊള്ള കേസില് ഇഡി എന്ത് കൊണ്ട് കേസെടുത്ത് റെയ്ഡ് നടത്തുന്നില്ല എന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചിരുന്നു. ഇതേ ചോദ്യം തന്നെ ഇന്ത്യാ മുന്നണിയുടെ ഭാഗമായി അരവിവന്ദ് കെജ്രിവാളിൻ്റെ ആം ആദ്മി പാർട്ടി നിൽക്കുമ്പോൾ കെജ്രിവാളിനും എതിരായി ഇത്തരത്തിലുള്ള ആരോപണം ആദ്യം ഉന്നയിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു . എന്നിട്ട് ഇപ്പോൾ കെജ്രിവാളിനെ വിചാരണ കോടതി വെറുതെ വിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസിനെയും ബിജെപിയെയും എതിക്കുമെന്ന് എംഎ ബേബി

ആർഎസ്എസിനെയും ബിജെപിയെയും രാഷ്ട്രീയപരമായും പ്രത്യേയശാസ്ത്രപരമായും എതിർക്കുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ എംഎ ബേബി പറഞ്ഞു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആർ എസ് എസ് എന്ന ഫാസിസ്റ്റ് സംഘടനയെ പരാജയപ്പെടുത്തുവാന് വേണ്ടി ഏറ്റവും വിസ്തൃതമായ രാഷ്ട്രീയ പാർട്ടികളുടെ സമര നിര പടുത്തുയർത്തണമെന്നാണ് സിപിഎം നിലപാട്. അതിൽ പല വിയോജിപ്പുകളുമുള്ള കോൺഗ്രസായും സഹകരിക്കണമെന്ന കാഴ്ചപ്പാടാണ് സിപിഎമ്മിനുള്ളതെന്നും എംഎ ബേബി കൂട്ടിച്ചേര്ത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News